August 22, 2026

ചെണ്ടുമല്ലി പൂ കൃഷി വിളവെടുപ്പ് നടത്തി

0
IMG_20260822_125328
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: അമ്പത്താറ് ജയ്ഹിന്ദ് ലൈബ്രറിയുടെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വസന്തോത്സവം 2026-ന്റെ ഭാഗമായുള്ള ചെണ്ടുമല്ലി പൂ കൃഷി വിളവെടുപ്പ് നടത്തി. വിളവെടുപ്പുത്സവം പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു.

ലൈബ്രറി പ്രസിഡന്റ് മാത്യു കെ.ജി. അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സിജു പൗലോസ്, അഞ്ജു ബാബുരാജ് എന്നിവർ ആശംസകൾ അർപ്പിച്ചു. ലൈബ്രറി സെക്രട്ടറി രാജേഷ് കൊല്ലപ്പള്ളിൽ, ബെന്നി കുറുമ്പാലക്കാട്ട്, ബെന്നി കേളകത്ത്, മനോജ് എലിവാലിങ്കൽ, ദീപ അൻസാജ് എന്നിവരും കമ്മിറ്റി അംഗങ്ങളും പരിപാടിക്ക് നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *