സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷം; സർക്കാർ ഇടപെടെണം: എസ് ഡി പി ഐ
കൽപ്പറ്റ: ഓണവും നബിദിനവും അടുത്തിരിക്കെ സംസ്ഥാനത്ത് ഭക്ഷ്യവസ്തുക്കളുടെ വില അതിരൂക്ഷമായ രീതിയിൽ വർദ്ധിച്ച സാഹചര്യത്തിൽ സർക്കാർ ഇടപെടണമെന്ന് എസ്.ഡി.പി.ഐ കൽപ്പറ്റ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് മണ്ഡലത്തിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. യോഗത്തിൽ മണ്ഡലം പ്രസിഡന്റ് കരീം മുട്ടിൽ അധ്യക്ഷത വഹിച്ചു. യങ് ഡെമോക്രാറ്റ്സ് ജില്ലാ കൺവീനർ സകരിയ്യ കെ.എസ്, മണ്ഡലം സെക്രട്ടറി ജാഫർ എം, അബ്ദു റസാക് കുട്ടമംഗലം, റഫീഖ് ബട്ട് പടിയാറത്തറ എന്നിവർ സംസാരിച്ചു.




Leave a Reply