September 15, 2026

പുഴയിൽ വീണ കാർ യാത്രകനെ ജീവൻ പണയം വെച്ച് രക്ഷിച്ച യുവാക്കളെ ഡിവൈഎഫ്ഐ ആദരിച്ചു

0
IMG_20260822_134314
By ന്യൂസ് വയനാട് ബ്യൂറോ

എടവക: പുഴയിൽ വീണ കാർ യാത്രകനെ ജീവൻ പണയം വെച്ച് രക്ഷിച്ച എടവക എള്ളുമന്ദം സ്വദേശികളായ യുവാക്കളെ ഡിവൈഎഫ്ഐ എടവക മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. കഴിഞ്ഞ ചൊവ്വാഴ്‌ച വൈകിട്ട് 6 മണിയോടെയാണ് പുഴയിലേക്ക് കാർ മറിഞ്ഞ് അപകടം ഉണ്ടായത്. നിമിഷങ്ങൾക്കുള്ളിൽ തന്നെ കാർ പൂർണമായും വെള്ളത്തിൽ മുങ്ങിത്താണു. സമീപത്ത് ഉണ്ടായിരുന്ന സ്വാതി കൃഷ്‌ണൻ, പി.എസ് ആദർശ്, ആൽബിൻ പ്രകാശ്, ശരൺ രാഗേഷ്, ജിഷ്‌ണു പ്രകാശ് എന്നിവർ ഉടൻ തന്നെ പുഴയിൽ ചാടി കാർ യാത്രികനെ രക്ഷിക്കുകയായിരുന്നു. ഡിവൈഎഫ്ഐ വയനാട് ജില്ലാ കമ്മിറ്റി അംഗം അഡ്വ.നിഖിൽ ബേബി, എടവക മേഖലാ കമ്മിറ്റി അംഗം രജിത് സി.കെ, എടവക ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ ഗോൾഡ ഷിനോജ്, സിപിഐഎം എടവക ലോക്കൽ കമ്മിറ്റി അംഗം കെ.ടി മുഹമ്മദ് റാഫി, സണ്ണി എള്ളുമന്ദം, സജീവൻ കുളത്തുവയൽ എന്നിവർ അനുമോദനയോഗത്തിൽ സംബന്ധിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *