August 22, 2026

നൈപുണ്യ തൊഴിൽ പരിശീലനവുമായി കുടുംബശ്രീ

0
WhatsApp Image 2026-08-22 at 5.53.39 PM
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ഗ്രാമീണ മേഖലയിലെ യുവജനങ്ങൾക്ക് സൗജന്യ നൈപുണ്യ പരിശീലനം നൽകി തൊഴിൽ ഉറപ്പാക്കാൻ കുടുംബശ്രീ. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല്യ യോജന (ഡി.ഡി.യു.ജി.കെ.വൈ)-2.0 പദ്ധതിയുടെ ഭാഗമായാണ് യുവജനങ്ങൾക്ക് നൈപുണ്യവികസനത്തിനും തൊഴിൽ നേടാനും അവസരമൊരുങ്ങുന്നത്. 2027 ഡിസംബറിനുളളിൽ ആകെ 30272 പേർക്ക് പരിശീലനവും തൊഴിലും ലഭ്യമാക്കുന്നതിനാണ് പദ്ധതി. ഇതിൽ 2025-26 കാലയളവിൽ 1211 പേർക്ക് തൊഴിൽ ലഭ്യമാക്കിയിരുന്നു. ബാക്കിയുളള 29061 പേർക്ക് കൂടി തൊഴിൽ നൽകുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.

രാജ്യത്തെ പ്രമുഖ പരിശീലക ഏജൻസികൾ മുഖേനയാണ് തൊഴിൽ പരിശീലനം നൽകുക. കുടുംബശ്രീയുടെ പിന്തുണയോടെ ജോലിയും ഉറപ്പുവരുത്തും. സെപ്റ്റംബറിൽ പകുതിയോടെ കോഴ്സുകൾ ആരംഭിക്കും. 18-35നും ഇടയിൽ പ്രായമുളളവർക്ക് പദ്ധതിയിൽ ചേരാം. സ്ത്രീകൾ, ഭിന്നശേഷിക്കാർ, പട്ടികവർഗ വിഭാഗക്കാർ എന്നിവർക്ക് 45 വയസു വരെയാണ് പ്രായപരിധി. പത്താം ക്ലാസ് മുതൽ ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് വിദ്യാഭ്യാസ യോഗ്യതയ്ക്കും അഭിരുചിയ്ക്കും അനുസൃതമായി കോഴ്സുകൾ തിരഞ്ഞെടുക്കാം. കോഴ്സ് ഫീ, യൂണിഫോം, താമസം, ഭക്ഷണം, പഠന സാമഗ്രികൾ ഉൾപ്പെടെ സൗജന്യമായി ലഭിക്കും.

എ.ഐ ഡെവലപ്പർ, സൈബർ സെക്യൂരിറ്റി, ഡ്രോൺ ഓപ്പറേറ്റർ, ഹോട്ടൽ മാനേജ്മെൻറ്, മെഷീൻ ഓപ്പറേറ്റർ, ഡിജിറ്റൽ മാർക്കറ്റിങ്ങ്, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഓട്ടോമോട്ടീവ്, ഹെൽത്ത് കെയർ, മീഡിയ ആൻഡ് എൻറർടെയ്ൻമെൻറ്, ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി, റീട്ടെയ്ൽ മാനേജ്മെൻറ്, ലോജിസ്റ്റിക്സ് ടൂറിസം, ലോജിസ്റ്റിക്സ്, എയ്റോസ്പേസ് ആൻഡ് ലോജിസ്റ്റിക്സ്, ഹെൽത്ത് കെയർ,ഇൻസ്ട്രമെൻറേഷൻ ആൻഡ് ഓട്ടോമേഷൻ, ഹോസ്പിറ്റാലിറ്റി മാനേജ്മെൻറ് തുടങ്ങി ഇരുപത്തിയേഴോളം കോഴ്സുകളിൽ നൈപുണ്യ പരിശീലനം ലഭ്യമാക്കും. പഠനത്തോടനുബന്ധിച്ച് പുതിയ വ്യവസായ മേഖലകളിൽ പ്രായോഗിക പരിശീലനവും നൽകും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *