April 16, 2026

സുല്‍ത്താന്‍ ബത്തേരി നഗരസഭയിൽ വിജ്ഞാന കേരളം ജോബ് സ്‌റ്റേഷന്‍ പ്രവര്‍ത്തനമാരംഭിച്ചു*

0
IMG_20250825_162134
By ന്യൂസ് വയനാട് ബ്യൂറോ

സുൽത്താൻ ബത്തേരി : തൊഴിലന്വേഷകര്‍ക്ക് പിന്തുണയായി സുല്‍ത്താന്‍ ബത്തേരി നഗരസഭയിൽ വിജ്ഞാന കേരളംജോബ് സ്‌റ്റേഷന്‍ പ്രവര്‍ത്തനമാരംഭിച്ചു. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സുല്‍ത്താന്‍ ബത്തേരി നഗര സഭയിൽ   ആരംഭിച്ച ജോബ് സ്‌റ്റേഷന്റെ ഉദ്ഘാടനം

നഗര സഭ ചെയർമാൻ ടി. കെ രമേശ്‌ നിർവഹിച്ചു.

ജോബ് സ്‌റ്റേഷന്‍ മുഖേന ഉദ്യോഗാര്‍ത്ഥികള്‍ക്ക് താത്പര്യമുള്ള തൊഴില്‍ മേഖലകളില്‍ വൈദഗ്ത്യമുള്ളവരാക്കാന്‍ മികച്ച പരിശീലനം പദ്ധതിയുടെ ഭാഗമായി നല്‍കും. തൊഴിൽ ദാദാക്കളുമായി കൂടിയാലോചിച്ചു അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക് അവരുടെ അഭിരുചിക്ക് അനുസൃതമായ തൊഴിൽ പദ്ധതിയിലൂടെ ലഭ്യമാക്കും.

സുൽത്താൻ ബത്തേരി നഗരസഭ

ഡെപ്യൂട്ടി ചെയര്പേർസൺ എൽസി പൗലോസ് അധ്യക്ഷത വഹിച്ചു.

വികസനക്കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്പേഴ്സൺ ലിഷ ടീച്ചർ യോഗത്തിന് സ്വാഗതം ആശംസിച്ചു. , വിജ്ഞാന കേരളം ജില്ലാ കോർഡിനേറ്റർ ശ്രീജിത്ത്‌ പദ്ധതിയുടെ വിശദീകരണം നടത്തി. നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ടോം ജോസ്, സാലി പൗലോസ്, ഷാമില ജുനൈസ്, കെ റഷീദ്, എന്നിവർ സംസാരിച്ചു.കൗൺസിലർമാർ, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *