May 26, 2026

പൂഴിത്തോട് -പടിഞ്ഞാറത്തറ പാത ഭൂമി നഷ്ടപ്പെട്ടവരുടെ പ്രതിഷേധ ഉപവാസം 30ന്

0
site-psd300
By ന്യൂസ് വയനാട് ബ്യൂറോ

പടിഞ്ഞാറത്തറ: പൂഴിത്തോട് പടിഞ്ഞാറത്തറ റോഡിന് തറക്കല്ലിട്ടിട്ട് 32 വര്‍ഷം തികഞ്ഞിട്ടും പണിപൂര്‍ത്തിയാക്കാത്ത അധികൃതരുടെ നീതി നിഷേധത്തിനെതിരെ ഭൂമി നഷ്ടപ്പെട്ടവരുടെ പ്രതിഷേധ ഉപവാസം ആഗസ്റ്റ് 30 ശനിയാഴ്ച്ച പടിഞ്ഞാറത്തറയിലെ ജനകീയ കര്‍മ്മ സമിതിയു ടെ സമര പന്തലില്‍ നടക്കും.വൈകുന്നേരം 4 മണിക്ക് നടക്കുന്ന പ്രതിഷേധ പ്രകടനത്തിലും,പൊതുയോഗത്തിലും മത സാമൂഹ്യ സാസ്‌ക്കാരിക രാഷ്ട്രി നേതൃത്വങ്ങളും ജനപ്രതിനിധികളും പങ്കെടുക്കും.പ്രസിഡണ്ട് ശകുന്തള ഷണ്മുഖന്‍ അധ്യക്ഷനായി. ആലിക്കുട്ടി സി.കെ, ഉലഹന്നാന്‍ പി.ജെ, യുസി ഹുസൈന്‍, പ്രകാശന്‍ വി.കെ, അഷ്‌റഫ് കുറ്റിയില്‍ ബെന്നി മാണിക്കത്ത്,സാജന്‍ തുണ്ടിയില്‍,ഷമീര്‍ കടവണ്ടി പ്രസംഗിച്ചു.കമല്‍ ജോസഫ് വിഷയാവതരണം നടത്തി.

 

പലയിടത്തും പ്രതിഫലം നല്‍കി ഭൂമിയേറ്റെടുത്ത് പാതകള്‍ നിര്‍മ്മിക്കുവാന്‍ വ്യഗ്രത കാണിക്കുന്ന വര്‍ ഒരു രൂപ പ്രതിഫലം വാങ്ങാതെ പൂഴിത്തോട് -പടിഞ്ഞാറത്തറ പാതയ്ക്കു വേണ്ടി ഭൂമി നഷ്ടപ്പെട്ടവരോട് കാണിക്കുന്ന നീതിക്കേടില്‍ പ്രതിഷേധിച്ചാണ് ഏക ദിന ഉപവാസം. സമരത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കുവാന്‍ ജനകീയ കര്‍മ്മ സമിതിയുടെ യോഗം തീരുമാനിച്ചു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *