July 14, 2026

പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ സഞ്ചാരയോഗ്യമാക്കണം എസ്ഡിപിഐ

0
site-psd-302
By ന്യൂസ് വയനാട് ബ്യൂറോ

 

പിണങ്ങോട്: വെങ്ങപള്ളി പഞ്ചായത്തിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ സഞ്ചാരയോഗ്യമാക്കണമെന്ന് എസ്ഡിപിഐ പിണങ്ങോട് ബ്രാഞ്ച് യോഗം ആവശ്യപ്പെട്ടു.റോഡുകളുടെ പുനര്‍ നിര്‍മ്മാണം ഇനിയും വൈകുകയാണെങ്കില്‍ പൊതുജനങ്ങളെ സംഘടിപ്പിച്ച് ശക്തമായ പ്രക്ഷോഭത്തിന് പാര്‍ട്ടി നേതൃത്വം നല്‍കുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി.യോഗത്തില്‍ ബ്രാഞ്ച് പ്രസിഡണ്ട് ഷാനിദ് അധ്യക്ഷനായി. മണ്ഡലം ജോയിന്റ് സെക്രട്ടറി നൗഷിര്‍ പിണങ്ങോട് യോഗം ഉദ്ഘാടനം ചെയ്തു.സിറാജ്,നിസാര്‍ എന്നിവര്‍ സംസാരിച്ചു.

റോഡുകള്‍ പൊളിഞ്ഞത് കാരണം ഹോസ്പിറ്റല്‍ കേസുകള്‍ക്ക് പോലും ഓട്ടം പോകാന്‍ ടാക്‌സി വാഹനങ്ങള്‍ മടിക്കുയാണ്. പ്രധാനമായും നെല്ലിക്കാകുന്ന് റോഡ്. അംബേദ്കര്‍ കോളനി റോഡ്, തുര്‍ക്കി റോഡ് , പഞ്ചായത്ത് പ്രസിഡന്റ് പ്രതിനിധാനം ചെയ്യുന്ന മൂരിക്കാപ്പ് അംബേദ്കര്‍ റോഡ് തുടങ്ങിയ റോഡുകളാണ് പൊട്ടി പൊളിഞ്ഞിരിക്കുന്നത്. റോഡുകളുടെ പൊട്ടിപ്പൊളിഞ്ഞ അവസ്ഥ നാട്ടുകാര്‍ പലതവണ മെമ്പര്‍മാരുടേയും പഞ്ചായത്ത് പ്രസിഡന്റിന്റെയും ഭരണസമിതിയുടേയും മുന്നില്‍ ബോധ്യപ്പെടുത്തിയിട്ടും പരിഹരിക്കുന്നതിന് പകരം അധികാരികള്‍ ഉത്തരവാദിത്വത്തില്‍ നിന്ന് പിന്തിരിഞ്ഞ് നില്‍ക്കുകയായിരുന്നുവെന്ന് യോഗം കുറ്റപ്പെടുത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *