May 26, 2026

ചിരാത് എസ്പിസി ഓണം ക്യാമ്പ് സംഘടിപ്പിച്ചു; കുട്ടികളിൽ നേതൃഗുണം വളർത്താൻ ലക്ഷ്യമിടുന്നു

0
IMG_20250827_195039
By ന്യൂസ് വയനാട് ബ്യൂറോ

തരിയോട് :ഡബ്ലിയു എം ഒ ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡൻസ് പോലീസ് കേഡറ്റുകൾക്കായി ‘ചിരാത്’ എന്ന പേരിൽ സംഘടിപ്പിച്ച ത്രിദിന ഓണം ക്യാമ്പ് അഡ്വ. ടി. സിദ്ദിഖ് എംഎൽഎ ഉദ്ഘാടനം ചെയ്തു. കുട്ടികളിൽ നേതൃഗുണം, ലക്ഷ്യബോധം, ആത്മവിശ്വാസം എന്നിവ വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പിണങ്ങോട് വെച്ച് ക്യാമ്പ് സംഘടിപ്പിച്ചത്.

 

പി.ടി.എ പ്രസിഡന്റ് ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. രേണുക മുഖ്യാതിഥിയായിരുന്നു. ക്യാമ്പിന്റെ ഭാഗമായി സൈബർ സുരക്ഷയെക്കുറിച്ച് അബ്ദുൽ സലാം ക്ലാസെടുത്തു. സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾക്കായുള്ള ദ്വിദിന സഹവാസ ക്യാമ്പും ഇതോടൊപ്പം ആരംഭിച്ചു.

 

പി.ടി.എ വൈസ് പ്രസിഡന്റ് ജാസർ പാലക്കൽ, സ്കൂൾ പ്രിൻസിപ്പൽ പി.എ. ജലീൽ, കൽപ്പറ്റ പോലീസ് സബ് ഇൻസ്പെക്ടർ വിജേഷ്, ഡി.ഐ. ജംഷീന, എസ്.എം.സി കൺവീനർ ലത്തീഫ് പുനത്തിൽ, സ്റ്റാഫ് സെക്രട്ടറി എം. അബൂബക്കർ, എ.സി.പി.ഒ ഉമ്മുൽ ഫദീല, സ്കൗട്ട് ആൻഡ് ഗൈഡ്സ് ഓഫീസർ എം.കെ. സുമയ്യത്ത്, സി. അബൂബക്കർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. വൈസ് പ്രിൻസിപ്പൽ അബ്ദുൽ സലാം സ്വാഗതവും സി.പി.ഒ സുലൈമാൻ ടി.സി നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *