ഐഎൻടിയുസി ആവശ്യങ്ങൾ അംഗീകരിക്കണമെന്ന് സ്കൂൾ ബസ് ജീവനക്കാർ
സുൽത്താൻ ബത്തേരി: സ്കൂൾ ബസ് ജീവനക്കാർക്ക് കുറഞ്ഞത് 22,000 രൂപയെങ്കിലും ശമ്പളം നൽകണമെന്ന് ഐ എൻ ടി യു സി . അർഹമായ ബോണസ്, ക്ഷേമനിധി ആനുകൂല്യങ്ങളുടെ വർദ്ധനവ് എന്നിവയും നടപ്പാക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. ഐ എൻ ടി യു സി മോട്ടോർ തൊഴിലാളി ഫെഡറേഷൻ താലൂക്ക് കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് ജില്ലാ പ്രസിഡന്റ് പി.പി. ആലി ഇക്കാര്യങ്ങൾ ഉന്നയിച്ചു.
കൺവെൻഷനിൽ, കള്ള ടാക്സികൾക്കും റെന്റ് കാറുകൾക്കുമെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആർ.ടി.ഒ അധികാരികളോട് അദ്ദേഹം ആവശ്യപ്പെട്ടു. തൊഴിലാളികൾക്ക് മാന്യമായ വേതനം ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
താലൂക്ക് പ്രസിഡന്റ് ജിജി അലക്സ് അധ്യക്ഷത വഹിച്ച ചടങ്ങിൽ, INTUC മോട്ടോർ ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഉമ്മർ കുണ്ടാട്ടിൽ മുഖ്യ പ്രഭാഷണം നടത്തി. സി.എ. ഗോപി, കെ.യു. മാനു, അസീസ് മാടാല, മണി പാമ്പനാൽ, സൈമൺ പൂതാടി, മനോജ് ഉതുപ്പാൻ, റോയ് അമ്പലവയൽ, സൈജു മീനങ്ങാടി, ഷാജി ഇരുളം, സുരേഷ് വാകേരി, സുരേഷ് ബാബു ബത്തേരി, റോയ് ബത്തേരി, സി.ജെ. സണ്ണി, എം.ബി. പ്രസാദ്, ജോയ് ഒ.ജെ. എന്നിവർ ചടങ്ങിൽ സംസാരിച്ചു.





Leave a Reply