താമരശ്ശേരി ചുരം വഴി വീണ്ടും ഗതാഗതം നിരോധിച്ചു.
ലക്കിടി : കഴിഞ്ഞ ദിവസം മണ്ണിടിഞ്ഞു വീണ ഭാഗത്ത് വീണ്ടും ചെറിയ രീതിയിൽ മണ്ണിടിച്ചിൽ നടക്കുന്നതിനാൽ ചുരം വഴി ഇനി ഒരു അറിയിപ്പ് ഉണ്ടാവുന്നത് വരെ ഗതാഗതം പൂർണമായും നിരോധിച്ചതായി താമരശ്ശേരി ഡിവൈഎസ്പി അറിയിച്ചു. അടിവാരത്തും, ലക്കിടിയിലും വാഹനങ്ങൾ തടയും.
എന്നാൽ നിലവിൽ ചുരത്തിൻ്റെ ഇരുഭാഗത്തും കുടുങ്ങിക്കിടക്കുന്ന ഏതാനും വാഹനങ്ങൾ മാത്രം കടത്തിവിടും. വിദഗ്ധ പരിശോധനക്ക് ശേഷം മാത്രമേ ഗതാഗതം പൂർണമായി പുന:സ്ഥാപിക്കൂ..





Leave a Reply