വീടിന് തീയിട്ട് അതിക്രമിച്ചു കയറിയ കേസിലെ പ്രതിയെ പിടികൂടി
ബത്തേരി :ബത്തേരിയിൽ വീടിന്റെ മുൻവാതിൽ തകർത്ത് അകത്ത് കടന്ന് തീയിട്ട കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. നെന്മേനി, മാടക്കര, പൊന്നംകൊല്ലി സ്വദേശി രതീഷ് (42) ആണ് അറസ്റ്റിലായത്.
ബത്തേരി ശാന്തിനഗറിൽ താമസിക്കുന്ന മോഹനൻ മാസ്റ്ററുടെ വീട്ടിലാണ് സംഭവം നടന്നത്. ഓഗസ്റ്റ് 26ന് പുലർച്ചെ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി മുൻവാതിൽ തകർക്കുകയും അകത്തെ വാതിലിന് തീയിടുകയും ചെയ്തു. സംഭവത്തിനുശേഷം ഒളിവിൽപ്പോയ രതീഷിനെ ഇന്നലെ വൈകുന്നേരത്തോടെയാണ് ബത്തേരി പോലീസ് പിടികൂടിയത്.
പ്രതിയുടെ ചിത്രം സഹിതം മാധ്യമങ്ങളിൽ വന്ന വാർത്ത ശ്രദ്ധയിൽപ്പെട്ട ചിലരാണ് ഇയാളെക്കുറിച്ച് പോലീസിന് വിവരം നൽകിയത്. ബത്തേരി ഇൻസ്പെക്ടർ രാഘവൻ, എസ്ഐമാരായ സോബിൻ, രവീന്ദ്രൻ, ബിൻഷാദ്, എഎസ്ഐ ഗഫൂർ, എസ്സിപിഒമാരായ മുസ്തഫ, ഡോനിത്, സിപിഒമാരായ സജീവൻ, മിഥിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.





Leave a Reply