അമീബിക് മസ്തിഷ്ക്ക ജ്വരം ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു
അമ്പലവയൽ: അമീബിക് മസ്തിഷ്ക ജ്വരം വയനാട്ടിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ അമ്പലവയൽ എടക്കൽ കുറുമ ഊരിൽ വച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഡോ അരുൺ ബേബി അമീബിക്ക് മസ്തിഷ്ക്ക ജ്വരത്തെ കുറിച്ചും,പ്രതിരോധ മാർഗ്ഗങ്ങളെ കുറിച്ചും ക്ലാസ്സുകളെടുത്തു. ട്രൈബൽ പ്രൊമോട്ടർ മാളൂട്ടി, ട്രൈബൽ മെഡിക്കൽ യൂണിറ്റ് അംഗം അരുൺ ജോസ് തുടങ്ങിയവർ പങ്കെടുത്തു.സിദ്ധ മെഡിക്കൽ ക്യാമ്പും ഇതോടൊപ്പം സംഘടിപ്പിച്ചു.





Leave a Reply