പി.എ.ആലിഹാജിയുടെ നിര്യാണം; അനുശോചനയോഗം സംഘടിപ്പിച്ചു
വെള്ളമുണ്ട: പി.എ.ആലിഹാജിയുടെ നിര്യാണത്തിൽ വെള്ളമുണ്ട സിറ്റിയിൽ മൗന ജാഥയും, അനുശോചനയോഗവും നടത്തി. യോഗത്തിൽ വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഖമർ ലൈല അദ്ധ്യക്ഷത വഹിച്ചു. കൊടുവേരി അമ്മദ് സ്വാഗതം പറഞ്ഞു. ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി കെ.ഹാരിസ്, മണ്ഡലം പ്രസിഡന്റ് ടി.മൊയ്‌ദു, സെക്രട്ടറി കൊച്ചി ഹമീദ്, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് പി.സി.ഇബ്രാഹിം ഹാജി, വിവിധ രാഷ്ട്രീയ പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.
മുഹമ്മദ് ബഷീർ, പൊന്നുവേട്ടൻ കേളോത്ത് അബ്ദുള്ള, എ.എൻ.പ്രഭാകരൻ, ഷാജി ജേക്കബ്, തങ്കമണി ടീച്ചർ, ജുനൈദ് കൈപ്പാണി, ടി.കെ.മമ്മൂട്ടി, പി.മുഹമ്മദ്, സി.മമ്മുഹാജി, സെൽമ മൊയ്‌ൻ, നിസാർ.കെ.കെ, മുതിര മായൻ, റംല മുഹമ്മദ്, ലതിക, സുരേഷ്, ഉസ്മാൻ പള്ളിയാൽ, മോയി കട്ടയാട് തുടങ്ങിയവർ സംബന്ധിച്ചു.





Leave a Reply