August 12, 2026

ബാംഗ്ലൂരിൽ വാഹനാപകടം; വയനാട് സ്വദേശിനി മരിച്ചു

0
WhatsApp Image 2026-08-12 at 9.15.13 PM (1)
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ബം​ഗ്ളൂരുവിൽ വാഹനാപകടത്തിൽ വയനാട് സ്വദേശിനി മരിച്ചു. റിട്ട. അധ്യാപകനും ബാലുശ്ശേരിയിലെ സാംസ്കാരിക പ്രവർത്തകനുമായ പൃഥ്വിരാജ് മൊടക്കല്ലൂരിൻ്റെ മകൾ മേഥാ പൃഥ്വിരാജാണ് (30) മരിച്ചത്. ഇന്ന് രാവിലെ ഇലക്ട്രോണിക് സിറ്റിക്ക് സമീപം വച്ച് ബൈക്കിൽ നിന്ന് വീണാണ് അപകടമുണ്ടായത്. ബം​ഗ്ളൂരു പ്രൊവിഡൻ്റ് ഫണ്ട് ഓഫീസിൽ ജോലി ചെയ്ത് വരികയായിരുന്നു.

അമ്മ: ഉഷ (റിട്ട. അധ്യാപിക ഗ്രീൻ മൗണ്ട് പബ്ലിക് സ്കൂൾ തരിയോട്)
ഭർത്താവ്: ആകർഷ് എസ്. എൽ. (ബാഗ്ലൂർ),
മകൻ: ദക്ഷ് ആകർഷ്
സഹോദരൻ: ഗൗതം പൃഥീരാജ്
സംസ്ക്കാരം നാളെ (വ്യാഴാഴ്ച) രാവിലെ 10.00 മണിക്ക് ബാലുശ്ശേരി അറപ്പീടിക ഖാദി റോഡിലെ കൊട്ടക്കാട്ട് വീട്ട് വളപ്പിൽ.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *