സൗജന്യ ഓണ കിറ്റ് വിതരണോത്ഘാടനം നടത്തി
കൽപ്പറ്റ : വയനാട് ജില്ലാ പോലീസ് സഹകരണ സംഘം സംഘം എ ക്ലാസ് അംഗങ്ങൾക്ക് വിതരണം ചെയ്യുന്ന ഓണകിറ്റിന്റെ വിതരണോദ്ഘാടനം ജില്ലാ പോലീസ് ഓഫീസിൽ വെച്ച് ബഹു. വയനാട് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐപിഎസ് വയനാട് അഡിഷണൽ എസ്.പി എൻ.ആർ. ജയരാജിന് നൽകി നിർവഹിച്ചു. പൊതുവിപണിയിൽ ഉയർന്ന ഗുണനിലവാരമുള്ള 16 ഇനങ്ങളാണ് കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ വയനാട് ജില്ലാ
പോലീസ് സഹകരണ സംഘം പ്രസിഡന്റ് കെ.എം. ശശിധരൻ അധ്യക്ഷത വഹിച്ചു. ഡി.സി.ആർ.ബി ഡിവൈഎസ്പി . കെ.ജെ. ജോൺസൺ, നാർക്കോട്ടിക് സെൽ ഡിവൈഎസ്പി എം.കെ. ഭരതൻ, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി ശ്രീ. എം.എം. അബ്ദുൽ കരീം, സീ ബ്രാഞ്ച് ഡിവൈഎസ്പി കെ.ജി. പ്രവീൺകുമാർ, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ജെ. ജസ്റ്റിൻ ജോസ്, സംഘം വൈസ് പ്രസിഡന്റ് പി.ജി. സതീഷ് കുമാർ ഡയറക്ടർമാരായ സി.എസ്. ശ്രീജിത്ത്, ബിപിൻ സണ്ണി, പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ഇർഷാദ് മുബാറക്ക് എന്നിവർ സന്നിഹിതരായി.





Leave a Reply