May 26, 2026

കളഞ്ഞുകിട്ടിയ സ്വര്‍ണാഭരണങ്ങള്‍ ഉടമസ്ഥന് തിരിച്ചു നല്‍കി അമ്മയും മകളും

0
site-psd-370
By ന്യൂസ് വയനാട് ബ്യൂറോ

പുല്‍പ്പള്ളി: കളഞ്ഞുകിട്ടിയ മൂന്ന് പവന്റെ സ്വര്‍ണാഭരണങ്ങള്‍ പോലീസ് മാര്‍ഗം ഉടമസ്ഥനെ കണ്ടെത്തി നല്‍കി അമ്മയും മകളും മാതൃകയായി.
ഇരുളം ചുണ്ടക്കൊല്ലിയിലെ സിന്ധു ബിജുവും മകള്‍ പരിണയ ബിജുവുമാണ് പുല്പള്ളി ടൗണില്‍ നിന്നും കളഞ്ഞുകിട്ടിയ സ്വര്‍ണ്ണ വളകള്‍ പുല്‍പ്പളളി സ്റ്റേഷനിലേല്‍പ്പിച്ചത്. തുടര്‍ന്ന് ഉടമകളെ കണ്ടെത്തുന്നതിനായി പോലീസ് ഓപ്പണ്‍ ന്യൂസറില്‍ അറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. സംഭവമറിഞ്ഞ് ഉടമയായ ബത്തേരി സ്വദേശനിയായ പുത്തന്‍പുരയ്ക്കല്‍ ഷേര്‍ളി തെളിവുകള്‍ സഹിതം ഇന്ന് ഉച്ചയോടെ പോലീസ് സ്റ്റേഷനിലെത്തി ആഭരണങ്ങള്‍ ഏറ്റുവാങ്ങി.

പുല്‍പ്പള്ളിയിലെ ഒരു ബാങ്കില്‍ പണയംവെച്ചിരുന്ന വളകള്‍ തിരികെയെടുത്ത് പോകുന്നതിനിടെയാണ് വഴിയില്‍ കളഞ്ഞുപോയത്. സ്വര്‍ണം നഷ്ടപ്പെട്ടുവെന്ന് കരുതി ഷേര്‍ളി വിഷമിച്ചിരിക്കുമ്പാഴാണ് സ്വര്‍ണം കളഞ്ഞുകിട്ടിയതിന്റെ അറിയിപ്പ് കണ്ടത്. പോലീസ് ഇന്‍സ്പെക്ടര്‍ ബിജു ആന്റണിയുടെ സാന്നിധ്യത്തില്‍ സിന്ധു ഷേര്‍ളിക്ക് ആഭരണങ്ങള്‍ കൈമാറി. തിരുച്ചുകിട്ടാത്തവിധം നഷ്ടമായെന്ന് കരുതിയ സ്വര്‍ണാഭരണങ്ങള്‍ തിരികെ ലഭിച്ചതിന്റെ സന്തോഷവും നന്ദിയും അറിയിച്ചാണ് ഷേര്‍ളി മടങ്ങിയത്

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *