October 19, 2026

ഡബ്ല്യൂ.എം.ഒ. ചരിത്രവും വൈവിധ്യവും: കുടുംബസന്ദർശനത്തിന് മാറ്റുകൂട്ടി എക്സിബിഷൻ

0
WhatsApp Image 2026-10-19 at 7.15.00 PM
By ന്യൂസ് വയനാട് ബ്യൂറോ

മുട്ടിൽ: വയനാട് മുസ്ലിം ഓർഫനേജിൽ രണ്ടുദിവസമായി നടക്കുന്ന കുടുംബ സന്ദർശനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച എക്സിബിഷൻ ഡബ്ല്യൂ.എം.ഒ. പ്രസിഡൻ്റ് പി.പി. അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു.​ ജന. സെക്രട്ടറി കെ.കെ. അഹമ്മദ് ഹാജി അദ്യക്ഷത വഹിച്ചു. വിവിധ ഡബ്ല്യൂ.എം.ഒ. സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് എക്സിബിഷൻ ഹാളുകൾ ഒരുക്കിയിരിക്കുന്നത്.

അതാതു സ്ഥാപനങ്ങളുടെ സവിശേഷതകൾ, പിന്നിട്ട ചരിത്രവഴികൾ, ഇൻസ്റ്റലേഷനുകൾ, ശാസ്ത്ര കൌതുകങ്ങൾ, പഠനമനഃന രീതിശാസ്ത്ര പ്രദർശനങ്ങൾ എന്നിവയാൽ സമ്പന്നമാണ് ഓരോ എക്സിബിഷൻ സ്റ്റാളുകളും. ഡബ്ല്യൂ.എം.ഒയുടെ അറുപതുവർഷത്തെ ജീവകാരുണ്യ, സാമൂഹികസേവന, വിദ്യാഭ്യാസ-വൈജ്ഞാനിക, ആത്മീയോത്കൃഷ്ഠ ഇടപെടലുകളുടെ നിദർശനമായി എക്സിബിഷൻ.​ ഡബ്ല്യൂ.എം.ഒ. ഭാരവാഹികളും കമ്മറ്റി അംഗങ്ങളും വെൽഫെയർ കമ്മറ്റി ഭാരവാഹികളും സ്റ്റാഫ് അംഗങ്ങളും മറ്റു പ്രവർത്തകരും പങ്കെടുത്തു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *