പനമരം സെന്റ് ജൂഡ് ദേവാലയത്തിൽ തിരുനാളിന് കൊടിയേറി
പനമരം: സെന്റ് ജൂഡ് ടൗൺ ദേവാലയത്തിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ യൂദാശ്ലീഹായുടെയും പരിശുദ്ധ അമ്മയുടെയും സംയുക്ത തിരുനാളിന് കൊടിയേറി. ഇടവക വികാരി ഫാ ബിജു തൊണ്ടിപറമ്പിൽ കർമ്മങ്ങൾക്ക് നേതൃത്വം നൽകി. തുടർന്ന് നടവയൽ മേജർ ആർക്കി എപ്പിസ്ക്കോപ്പൽ ചർച്ച് ആർച്ച് പ്രീസ്റ്റ് റവ. ഫാ വിൻസെന്റ് കളപ്പുരയിൽ വിശുദ്ധ കുർബാന അർപ്പിച്ചു.
ഒക്ടോബർ 19 മുതൽ 25 വരെയാണ് പനമരം സെന്റ് ജൂഡ് ടൗൺ ദേവാലയത്തിൽ തിരുനാൾ ആഘോഷം. ഈ ദിവസങ്ങളിൽ വൈകുന്നേരം 4. 30ന് ജപമാലയും തുടർന്ന് വിശുദ്ധ കുർബാനയും നടക്കും. പ്രധാന തിരുനാൾ ദിവസമായ ഒക്ടോബർ 24 ശനിയാഴ്ച മാനന്തവാടി രൂപത ചാൻസലർ റവ ഫാദർ അനൂപ് കാളിയാനിയിൽ വിശുദ്ധ കുർബാനയ്ക്ക് നേതൃത്വം നൽകും. തുടർന്ന് ആഘോഷമായ തിരുനാൾ പ്രദക്ഷിണവും മേളക്കാഴ്ചയും ഒരുക്കും. ഒക്ടോബർ 25 ഞായറാഴ്ച കൽപ്പറ്റ ഡിപോൾ സ്കൂൾ മാനേജർ റവ ഫാദർ മാത്യു പെരിയപ്പുറം ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് നേതൃത്വം നൽകും. തുടർന്ന് തിരുനാൾ പ്രദക്ഷിണവും ദിവ്യകാരുണ്യ ആശിർവാദവും നടക്കും. വൈകിട്ട് മൂന്നിന് തിരുന്നാൾ കൊടിയിറങ്ങും. നടവയൽ ഫൊറോനയിലെ വിശുദ്ധ യൂദാശ്ലീഹയുടെ തിരുശേഷിപ്പുള്ള ഏക ദേവാലയമാണ് പനമരം സെന്റ് ജൂഡ് ടൗൺ ദേവാലയം.




Leave a Reply