ബഷീറിന് നാടിന്റെ അന്ത്യാഞ്ജലി
എടവക ചുണ്ടമുക്ക് രണ്ടേനാല്‍ സ്വദേശി ബടേക്കര ബഷീര്‍ ക്യാന്‍സര്‍ ചികിത്സയ്ക്കിടെ ഇന്ന് കോഴിക്കോട് മുക്കം എം വി ആര്‍ ക്യാന്‍സര്‍ സെന്ററില്‍ വെച്ച് മരണപ്പെട്ടു. മഹല്ല് കമ്മറ്റിയുടെ നേതൃത്വത്തില്‍ നാട്ടുകാരും സുഹൃത്തുക്കളും ചേര്‍ന്ന് ബഷീറിന് വേണ്ടി ചികിത്സാകമ്മറ്റി രൂപീകരിച്ച് ചികിത്സയ്ക്ക് ആവശ്യമായ ധനം സമാഹരിച്ചിരുന്നു. ഈ തുക കൊണ്ട് കഴിഞ്ഞ ഏതാനും ആഴ്ചകളായി നടന്നുവരുന്ന ചികിത്സയ്ക്ക് ഇടയിലാണ്, രോഗമോ വേദനയോ ചികിത്സയോ ഇല്ലാത്ത ലോകത്തേക്ക് ബഷീര്‍ യാത്രയായത്.
. ചികിത്സാ സഹായം നല്‍കിയും മറ്റു സഹായങ്ങള്‍ ചെയ്തും ബഷീറിനെ ഹൃദയത്തില്‍ ചേര്‍ത്ത എല്ലാ നല്ലവരായ മനുഷ്യസ്‌നേഹികള്‍ക്കും നന്ദിയും കടപ്പാടും അറിയിക്കുന്നു.





Leave a Reply