April 16, 2026

രാഹുല്‍ ഗാന്ധിയുടെ വോട്ട് അധികാര്‍ യാത്രക്ക് ഐക്യദാര്‍ഢ്യം പയ്യമ്പള്ളിയില്‍ പ്രതിഷേധ റാലി

0
site-psd-17
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: രാജ്യത്തെ പൗരന്മാരുടെ വോട്ടവകാശം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രാഹുല്‍ ഗാന്ധി നയിക്കുന്ന ‘വോട്ട് അധികാര്‍ യാത്ര’യ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പയ്യമ്പള്ളിയില്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചു. പയ്യമ്പള്ളി കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രകടനം നടന്നത്.മണ്ഡലം പ്രസിഡന്റ് ഷിബു കെ. ജോര്‍ജിന്റെ അധ്യക്ഷതയില്‍ നടന്ന പ്രതിഷേധ റാലി, മാനന്തവാടി നഗരസഭ വൈസ് ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് അശോകന്‍ കൊയിലേരി അഭിവാദ്യമര്‍പ്പിച്ച് സംസാരിച്ചു.

റാലിയില്‍ മണ്ഡലം, ബ്ലോക്ക്, ബൂത്ത്, ഡിവിഷന്‍ തലങ്ങളിലുള്ള നിരവധി കോണ്‍ഗ്രസ് ഭാരവാഹികളും പ്രവര്‍ത്തകരും പങ്കെടുത്തു. രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ നേതാക്കള്‍, പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *