April 16, 2026

പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പാലിയേറ്റീവ് സപ്പോർട്ടിംഗ് കമ്മിറ്റി 155 കുടുംബങ്ങൾക്ക് ഓണക്കിറ്റ് നൽകി

0
IMG_20250902_173806
By ന്യൂസ് വയനാട് ബ്യൂറോ

പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പാലിയേറ്റീവ് സപ്പോർട്ടിംഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർധനരായ 155 രോഗി കുടുംബങ്ങൾക്ക് ഓണക്കിറ്റുകൾ വിതരണം ചെയ്തു. പാലിയേറ്റീവ് പരിചരണത്തിലുള്ള കുടുംബങ്ങൾക്കാണ് സഹായം എത്തിച്ചത്. പഞ്ചായത്ത് ഓഫീസ് ഹാളിൽ നടന്ന ചടങ്ങിൽ വെച്ച് ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ബഷീർ ഭക്ഷ്യകിറ്റുകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു.

 

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബാലൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ പാലിയേറ്റീവ് സപ്പോർട്ടിംഗ് കമ്മിറ്റി ചെയർമാൻ കെ.ടി. കുഞ്ഞബ്ദുള്ള സ്വാഗതം പറഞ്ഞു. ബ്ലോക്ക് മെമ്പർ അസ്മ ഹമീദ്, ഡോ. ഷൗക്കിൻ, പഞ്ചായത്ത് സെക്രട്ടറി സോമൻ, സബ് ഇൻസ്പെക്ടർ അമൽ വർഗ്ഗീസ്, ഫിസിയോ തെറാപ്പിസ്റ്റ് റിയ, സിസ്റ്റർ ജെ.എച്ച്.ഐ സന്തോഷ്, സി.ഇ. ഹാരീസ്, ജോസഫ് എം.ജി, സതീഷ് കുമാർ, അബ്ദുൾ ഗഫൂർ, സി.ഡി.എസ്. ചെയർപേഴ്സൺ ജിഷ ശിവരാമൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

 

കൺവീനർ ജിജി ജോസഫ് നന്ദി പറഞ്ഞു. പഞ്ചായത്ത് മെമ്പർമാർ, നഴ്‌സുമാരായ രാജാമണി, ജിൻസി, ആഷ്‌ലി, മറിയമ്മ ടീച്ചർ, മുകുന്ദൻ, ആശാ വർക്കർമാർ, എസ്.ടി. പ്രൊമോട്ടർമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *