May 7, 2026

ജില്ലയിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ നടക്കുന്ന കാര്യങ്ങളില്‍ മറുപടി പറയാന്‍ വയനാട് എംപി തയ്യാറാവണം:പിപി ഷൈജല്‍

0
site-psd-185
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ:പുല്‍പ്പള്ളി വ്യാജക്കേസില്‍ ആരോപണവിധേയനായ പഞ്ചായത്തംഗത്തെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം വയനാട്ടിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ക്രിമിനല്‍ വല്‍ക്കരണത്തിലേക്കാണ് കൈ ചൂടുന്നത് എന്ന് രാഷ്ട്രീയ യുവജനതാദള്‍ ജില്ലാ പ്രസിഡണ്ട് പിപി ഷൈജല്‍. മുള്ളന്‍കൊല്ലി പഞ്ചായത്ത് രണ്ടാം വാര്‍ഡ് മെമ്പര്‍റാണ് മരിച്ച ജോസ് നെല്ലേടം. വീടിനടുത്തെ കുളത്തിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാജ കേസില്‍ കുടുങ്ങിയ തങ്കച്ചന്‍ അഗസ്റ്റിന്‍ തനിക്കെതിരായ കേസിന് പിന്നില്‍ ജോസ് നെല്ലേടവും ഡിസിസി നേതാക്കളുമാണെന്ന് പറഞ്ഞിരുന്നു. ഈ വിഷയങ്ങള്‍ ഒന്നും തന്നെ ഇടപെടാന്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കൂടിയായ ജില്ലയിലെ എംപി പോലും തയ്യാറാവുന്നില്ല എന്നുള്ളതും അത്യന്തം ഗൗരവത്തില്‍ കാണേണ്ട വിഷയമാണെന്നു ആര്‍വൈജെഡി ജില്ലാ പ്രസിഡന്റ് പിപി ഷൈജല്‍ പറഞ്ഞു.

സ്വന്തം പാര്‍ട്ടിക്കാരുടെ ചതിയുടെ ഭാഗമായി 17 ദിവസമാണ് ഈ കേസില്‍ തങ്കച്ചന്‍ അഗസ്റ്റിന്‍ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് വയനാട്ടില്‍ ഡിസിസി ട്രഷര്‍ ആയിരുന്ന എന്‍ എം വിജയനും മകനും സുല്‍ത്താന്‍ബത്തേരി എംഎല്‍എയുടെയും ഡിസിസി നേതാക്കളുടെയും പേരെഴുതിവച്ചുകൊണ്ട് ആത്മഹത്യ ചെയ്തത്. വയനാട് ജില്ലയിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ സ്വന്തം പ്രവര്‍ത്തകരെ കള്ളക്കേസില്‍ കൊടുക്കലും മരണത്തിലേക്ക് തള്ളി വിടലും അടക്കം വലിയ രീതിയിലുള്ള ക്രിമിനല്‍ പ്രവര്‍ത്തനമാണ് നടന്നുവരുന്നത്.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *