വോട്ട് ചോരി സിഗ്‌നേച്ചര്‍ ക്യാമ്പയിന് ജില്ലയില്‍ തുടക്കം
കല്‍പ്പറ്റ:സമ്മതിദാനാവകാശം സംരക്ഷിക്കുന്നതിനായുള്ള വോട്ട് ചൊറിക്കെതിരെ നടത്തുന്ന സിഗ്‌നേച്ചര്‍ ക്യാമ്പയിന് ജില്ലയില്‍ തുടക്കം.വോട്ട് ചോരി സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി നടക്കുന്ന വോട്ട് ചോരി സിഗ്‌നേച്ചര്‍ ക്യാമ്പയിന്റെ ഭാഗമായി വയനാട് ജില്ലാതല സിഗ്‌നേച്ചര്‍ ക്യാമ്പയിന്റെ ഉദ്ഘാടനം കല്‍പ്പറ്റ പോസ്റ്റ് ഓഫീസിനു മുന്നില്‍ പ്രത്യേകം തയ്യാറാക്കിയ വോട്ട് ചോരി സിഗ്‌നേച്ചര്‍ ക്യാന്‍വാസില്‍ ഒപ്പ് ചാര്‍ത്തികൊണ്ട് ഡി.സി.സി.പ്രസിഡണ്ട് എന്‍.ഡി. അപ്പച്ചന്‍ എക്‌സ്.എം.എ. നിര്‍വഹിച്ചു.
രാജ്യവ്യാപകമായി അഞ്ചു കോടി ഒപ്പുകള്‍ ശേഖരിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി വയനാട് ജില്ലയില്‍ നിന്നും ഒരു ലക്ഷം ഒപ്പുകള്‍ ശേഖരിച്ച് കെ.പി.സി.സി.ക്ക് നല്‍കും. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.ബ്ലോക്ക്, മണ്ഡലം, വാര്‍ഡ്തലങ്ങളില്‍ നിന്നും പ്രത്യേകം തയ്യാറാക്കിയ ഫോമില്‍ എല്ലാ വീടുകളും സന്ദര്‍ശിച്ച് നമ്മുടെ സമ്മതിദാനാവകാശം മോഷ്ടിക്കപ്പെടാതിരിക്കാന്‍ നാനാതുറകളിലുള്ള ജനങ്ങളില്‍ നിന്നും ഒപ്പ് ശേഖരണം നടത്തും.
ഭരണഘടനയെയും, ഇന്ത്യന്‍ ജനാധിപത്യത്തെയും സംരക്ഷിക്കുന്നതിനായി രാഹുല്‍ഗാന്ധി രാജ്യവ്യാപകമായി നടത്തുന്ന വോട്ട് ചോരി ക്യാമ്പയിന് വയനാട് ജില്ലയില്‍ നിന്നും ശക്തമായ പിന്തുണ നല്‍കുവാന്‍ കക്ഷി രാക്ഷ്ട്രീയത്തിന് അതീതയായി എല്ലാ വിഭാഗം ജനങ്ങളും സഹകരിക്കണമെന്നും ഡി.സി.സി. പ്രസിഡണ്ട് പറഞ്ഞു.





Leave a Reply