രാഷ്ട്രീയ ഏകതാ ദിനം: ലഹരിക്കെതിരെ കൂട്ടയോട്ടം സംഘടിപ്പിച്ചു
കാവുംമന്ദം:തരിയോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എസ്പിസി യൂണിറ്റിന്റെ നേതൃത്വത്തില്‍ രാഷ്ട്രീയ ഏകതാ ദിവസമായ ഇന്ന് ലഹരിക്കെതിരെ ഓടാം എന്ന മുദ്രാവാക്യവുമായി കാവുംമന്ദം ടൗണില്‍ നിന്ന് വിദ്യാലയത്തിലേക്ക് സംഘടിപ്പിച്ച കൂട്ടയോട്ടം തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി ഫ്‌ലാഗ് ഓഫ് ചെയ്തു.
പി.ടി.എ. പ്രസിഡന്റ് ബെന്നി മാത്യു , എസ്.എം. സി. ചെയര്‍മാന്‍ വി. മുസ്തഫ , എ.എസ്.ഐ. ബഷീര്‍ , പ്രധാന അധ്യാപിക ഉഷ കുനിയില്‍ , എ. സി. പി. ഒ. ബിന്ദു വര്‍ഗീസ്, എ.ഡി.ഐ. അനുമോള്‍, മറ്റ് അധ്യാപകര്‍, പി.ടി.എ ,എം. പി. ടി. എ ഭാരവാഹികള്‍ എന്നിവര്‍ക്കൊപ്പം വിമുക്തഭടനും, അന്താരാഷ്ട്ര മാരത്തോണ്‍ അത് ലറ്റും മാസ്റ്റേഴ്‌സ് മീറ്റ് സംസ്ഥാന, ദേശീയ ഗോള്‍ഡ് മെഡലിസ്റ്റുമായ വിദ്യാലയത്തിലെ പൂര്‍വ വിദ്യാര്‍ഥി മാത്യു വലിയ നിരപ്പേല്‍ മുഖ്യാതിഥിയായി പങ്കു ചേര്‍ന്നു.





Leave a Reply