May 23, 2026

മാനന്തവാടി ടൗണില്‍ പൊതുശൗചാലയങ്ങള്‍ തുറന്നുകൊടുത്തു

0
site-psd-58
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി:മാനന്തവാടി ടൗണിലെ പൊതുശൗചാലയങ്ങള്‍ പൊതുജനത്തിനായി തുറന്നു.മാനന്തവാടി നഗരത്തിലെത്തുന്ന ഏതൊരാള്‍ക്കും ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നത് നഗരത്തിലെ ശുചിമുറികളുടെ അഭാവമായിരുന്നു.പ്രസ്തുത പരിപാടിയില്‍ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി വി എസ് മൂസ്സ അദ്ധ്യക്ഷനായി. വിദ്യാഭ്യാസസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ.സിന്ധു സെബാസ്റ്റ്യന്, കൗണ്‍സിലര്‍മാരായ പി വി ജോര്‍ജ്ജ്, വി യു ജോയി, ബാബു പുളിക്കല്‍, ഷംസുദ്ദീന്‍, വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡണ്ട് ഉസ്മാന്‍, സെക്രട്ടറി മഹേഷ് തുടങ്ങിയവര്‍ സംസാരിച്ചു.ഈ പ്രശ്നത്തിനു ശാശ്വത പരിഹാരം കാണുന്നതിന് മാനന്തവാടി നഗരസഭ 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗാന്ധി പാര്‍ക്കിലും, മാനന്തവാടി ബസ്റ്റാന്‍ഡ് പരിസരത്തും, എരുമത്തെരുവിലും കംഫര്‍ട്ട് സ്റ്റേഷനുകള്‍ നിര്‍മ്മിക്കാന്‍ തുക വകയിരുത്തിയിരുന്നു. മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ 4 ടോയ്ലറ്റുകള്‍ ഉള്‍പ്പെട്ട കംഫര്‍ട്ട് സ്റ്റേഷന്‍, മാനന്തവാടി ബസ് സ്റ്റാന്‍ഡ് പരിസരത്ത് ലിറ്റില്‍ ഫ്ളവര്‍ സ്‌കൂള്‍ മാനേജ്മെന്റ് മാനന്തവാടി ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്ന് വിട്ടുതന്ന സ്ഥലത്ത് നിര്‍മ്മിച്ച 8 ടോയ്ലറ്റുകള്‍ ഉള്‍പ്പെട്ട കംഫര്‍ട്ട് സ്റ്റേഷന്‍ എന്നിവയാണ് മുനിസിപ്പാലിറ്റി നഗരസഭാ വൈസ് ചെയര്‍പേഴ്സ! ജേക്കബ് സെബാസ്റ്റ്യന്‍ ഇന്ന് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *