എസ്.എന്‍.ഡി.പി യോഗം കരിമ്പട്ടികയില്‍ കാരണക്കാരനായ വെള്ളാപ്പള്ളിയെ ബഹിഷ്‌ക്കരിക്കുക:എസ്.എന്‍.ഡി.പി സംരക്ഷണ സമിതി
ബത്തേരി:കാലാവധി കഴിഞ്ഞിട്ടും വര്‍ഷങ്ങളായി എസ്.എന്‍.ഡി.പി സംഘടനയില്‍ ഇലക്ഷന്‍ കടിച്ചുതൂങ്ങികിടക്കുന്ന വെള്ളാപ്പള്ളിയെയും ശിങ്കിടികളേയും എസ്.എന്‍.ഡി.പി പ്രസ്ഥാനത്തിന്റെ മുറ്റത്ത് കയറ്റുവാന്‍ അനുവദിക്കാതെ ആട്ടിയോടിക്കുവാന്‍ യഥാര്‍ത്ഥ ഗുരുദേവ വിശ്വാസികള്‍ മുന്നോട്ടുവരണമെന്ന് കല്ലുവയലില്‍ ചേര്‍ന്ന എസ്.എന്‍.ഡി.പി സംരക്ഷണ സമിതി വയനാട് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.യോഗത്തില്‍ എസ്എന്‍ഡിപി ജില്ലാ പ്രസിഡണ്ട് ജൈജു ലാല്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ ആര്‍ ഗോപി, വി.ഡി. സുഗതന്‍, പി കെ രാജന്‍, പി.ബി മോഹനന്‍, മനോജ് പാപ്ലശശേരി, നാരായണന്‍ കേണിച്ചിറ തുടങ്ങിയവര്‍ സംസാരിച്ചു.
വിശ്വഗുരുവായ ശ്രീനാരായണ ഗുരുദേവന്റെ ആദര്‍ശങ്ങള്‍ നടപ്പിലാക്കാന്‍ ബാധ്യതപ്പെട്ട എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയും ചേര്‍ന്ന് ഗുരുദേവ ആദര്‍ശങ്ങള്‍ക്ക് വിരുദ്ധമായി ബാറുകള്‍ നടത്തി ഗുരുദേവനെ നിന്ദിച്ച് ശ്രീനാരായണ വിശ്വാസികളെ അപമാനിച്ച,കോടിക്കണക്കിന് രൂപ പിന്നോക്ക വിഭാഗവികസന കോര്‍പ്പറേഷനില്‍ നിന്നും കുറഞ്ഞപലിശക്ക് ലോണ്‍ എടുത്ത് പാവപ്പെട്ട ഗുരുദേവ വിശ്വാസികള്‍ക്ക് കൊള്ളപലിശക്ക് നല്‍കി വഞ്ചിക്കുകയും, തിരിച്ചടച്ച മുതലും പലിശയും ബാങ്കില്‍ തിരിച്ചടയ്ക്കാതെ വെള്ളാപ്പള്ളിയും കൂട്ടരും ഫണ്ട് വക മാറ്റി ചെലവഴിച്ച് കുടിശിക വരുത്തിയതിനാല്‍ ധനകാര്യ സ്ഥാപനം ശ്രീനാരായണ ഗുരുദേവന്‍ വാണിരുന്ന പരിപാവനമായ എസ്.എന്‍.ഡി.പി ആസ്ഥാനമന്ദിരം ഉള്‍പ്പെടെ മൈക്രോ ഫിനാന്‍സ് തട്ടിപ്പിന്റെ പേരില്‍ ജപ്തിയില്‍പ്പെടുത്തിയിരിക്കുകയാണ്., പതിനായിരകണക്കിന് ഈഴവ വിഭാഗത്തിന് കുറഞ്ഞ പലിശക്ക് ലഭിച്ചുകൊണ്ടിരുന്ന സാമ്പത്തിക സഹായം വെള്ളാപ്പള്ളിയുടെ തട്ടിപ്പിനെതുടര്‍ന്ന് എസ്.എന്‍.ഡി.പിയെ കരിമ്പട്ടികയില്‍ പെടുത്തിയതിനാല്‍ വെള്ളാപ്പള്ളി മുഖാന്തരം നഷ്ടപ്പെടുത്തിയിരിക്കുകയാണ്. എന്നാല്‍ ഇത്രയും ഗുരുതരമായ സ്ഥിവിശേഷം നിലനില്‍ക്കെ ഈഴവ സമുദായത്തിലെ ചില ‘പാഴ്ജന്മങ്ങള്‍’ വെള്ളാപ്പള്ളിയുടെ നക്കാപ്പിച്ചക്കും സ്ഥാനമാനങ്ങള്‍ക്കും വേണ്ടി ഇത്തരം തട്ടിപ്പുകള്‍ മറിച്ചുപിടിച്ച് ഗുരുദേവ വിശ്വാസികളെ നുണപറഞ്ഞ് കബളിപ്പിച്ച് വെള്ളാപ്പള്ളിക്ക് ആളേകൂട്ടികൊടുക്കുന്ന ഏജന്‍സിയായി പ്രവര്‍ത്തിച്ച് വരികയാണ്.





Leave a Reply