എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ച യുവാവിന്റെ പിതാവിന് തൊഴില്‍ വിലക്ക്
പുല്‍പ്പള്ളി: തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ച യുവാവിന്റെ പിതാവിന് എഎന്‍ടിയുസി തൊഴില്‍ വിലക്ക് ഏര്‍പ്പെടുത്തിയെന്ന് പരാതി. മുള്ളന്‍കൊല്ലി പഞ്ചായത്തിലെ 18-ാം വാര്‍ഡില്‍ സ്ഥാനര്‍ഥിയാക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ച സി.ആര്‍. വിഷ്ണുവിന്റെ പിതാവ് രാജനാണ് ദുരനുഭവം. ടിമ്പര്‍ ലോഡിംഗ് തൊഴിലാളിയാണ് ഐഎന്‍ടിയുസി അംഗത്വമുള്ള രാജന്‍. കഴിഞ്ഞ ദിവസം ജോലിക്കുചെന്നപ്പോള്‍ കയറാന്‍ പറ്റില്ലെന്ന് യൂണിയന്‍ നേതാക്കള്‍ പറഞ്ഞതായി രാജന്‍ ആരോപിച്ചു. എസ്എഫ്ഐ പ്രവര്‍ത്തകനായ മകന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുകൊണ്ടാകാം തന്നെ ജോലിയില്‍ നിന്നു വിലക്കിയതെന്നു കരുതുന്നതായി അദ്ദേഹം പറഞ്ഞു.
സംഘടനാതലത്തിലുള്ള നപടിയാണ് രാജനെതിരേ സ്വീകരിച്ചതെന്നും മറിച്ചുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ഐഎന്‍ടിയുസി നേതാവ് മണി പാമ്പാനാല്‍ പറഞ്ഞു. കുറച്ചുകാലമായി രാജന്‍ സംഘടനാവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ഐഎന്‍ടിയുസി തൊഴില്‍ വിലക്ക് ഏര്‍പ്പെടുത്തിയ രാജനെ സിപിഎം സംരക്ഷിക്കുമെന്ന് ഏരിയ സെക്രട്ടറി ബൈജു നമ്പിക്കൊല്ലി പറഞ്ഞു.





Leave a Reply