സ്‌നേഹസംഗമം സംഘടിപ്പിച്ചു
കല്‍പ്പറ്റ:വയനാട് ഓര്‍ഫനേജ് ഹൈസ്‌കൂളിലെ 1974-75 ബാച്ചിലെ 10 സി.യിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിനികള്‍ ഒത്തു ചേര്‍ന്നു. പെണ്‍കുട്ടികള്‍ മാത്രമുണ്ടായിരുന്ന സി ക്ലാസ്സിലെ 24 പുര്‍വ്വ വിദ്യാര്‍ത്ഥിനികള്‍ പഠനകാല ഓര്‍മ്മകള്‍ അയവിറക്കി പഴയ സഹപാഠികളെ തിരിച്ചറിഞ്ഞ് വര്‍ത്തമാന അനുഭവങ്ങള്‍ പരസ്പരം പങ്കുവെച്ച് അതിരറ്റ ആഹ്ലാദത്തോടെ കെട്ടിപിടിച്ചും പുണര്‍ന്നും ഒത്തു ചേര്‍ന്നത് ഹൈസ്‌കൂള്‍ പഠന ശേഷം 50-ാം വര്‍ഷത്തിലാണെന്നത് ശ്രദ്ധേയം.സംഗമം കൃത്യതയോടെ, ചിട്ടയോടെ വര്‍ണ്ണ ശമ്പളമാക്കുവാന്‍ പ്രയത്‌നിച്ച കെ.പി.ശാന്തകുമാരിയേയും തങ്കമണിയേയും പൊന്നാട നല്‍കി ആദരിച്ചു.തങ്കമണി മാണ്ടാട്’, റംല സൂപ്പി, ജഅമേരി, കെ പിശാന്തകുമാരി ഇവരുടെ പ്രവര്‍ത്തന ഫലമാണ് ഇത്രയും സഹപാഠികളെ സംഘടിപ്പിക്കുവാന്‍ കഴിഞ്ഞത്. പരിയാരം ഗവ.സ്‌കൂളിലെ റിട്ട. അദ്ധ്യാപിക ശ്രീമതി. സലില ടീച്ചര്‍ത്ത ആശംസ അറിയിച്ചു.





Leave a Reply