May 2, 2026

സിറ്റിസണ്‍ റെസ്‌പോണ്‍സ് പ്രോഗ്രാം;ശില്‍പശാല സംഘടിപ്പിച്ചു

0
site-psd-159
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ:സിറ്റിസണ്‍റെസ്‌പോണ്‍സ് പ്രോഗ്രാം വികസന ക്ഷേമ പഠന പരിപാടിയുടെ ഭാഗമായി ജില്ലയിലെ തദ്ദേശ സ്ഥാപന സമിതി അംഗങ്ങള്‍ക്കായി ശില്‍പശാല സംഘടിപ്പിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ശില്‍പശാല ജില്ലാ കളക്ടര്‍ ഡി.ആര്‍മേഘശ്രീ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ ഭാവി നയ രൂപീകരണത്തിന് പൊതുജന അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ക്രോഡീകരിച്ച് സമഗ്ര പഠന റിപ്പോര്‍ട്ട് തയ്യാറാക്കും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി. റഷീദ് ബാബു അധ്യക്ഷനായി.

ശില്‍പശാലയില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അംഗം ഡോ. ജോയ് എളമണ്‍, നവകേരളം കോ-ഓര്‍ഡിനേറ്റര്‍ ഇ. സുരേഷ് ബാബു, സിറ്റിസണ്‍ റെസ്‌പോണ്‍സ് പ്രോഗ്രാം സുല്‍ത്താന്‍ ബത്തേരി ചാര്‍ജ് ഓഫീസര്‍ സി. ആര്‍ ശ്രീനിവാസന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ മുന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.കെ ബാലസുബ്രഹ്‌മണ്യന്‍, സിറ്റിസണ്‍ റെസ്‌പോണ്‍സ് പ്രോഗ്രാം ജില്ലാ നിര്‍വഹണ സമിതി അംഗം പി.വി ജെയിംസ് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിച്ചു.

ജി.എസ്.ടി ഡെപ്യൂട്ടി കമ്മീഷണര്‍ പി സുര്‍ജിത്ത്, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് അസിസ്റ്റന്റ് എഡിറ്റര്‍ കെ.സുമ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *