May 2, 2026

ജില്ലയിലെ പ്രധാന അറിയിപ്പുകള്‍

0
ariyipp
By ന്യൂസ് വയനാട് ബ്യൂറോ

ദേശീയ ലോക് അദാലത്ത് ഡിസംബര്‍ 13 ന്

ദേശീയ നിയമ സേവന അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി കോടതികളില്‍ ഡിസംബര്‍ 13 ന് ദേശീയ ലോക് അദാലത്ത് സംഘടിപ്പിക്കുന്നു. ചെക്ക് കേസുകള്‍, തൊഴില്‍ തര്‍ക്കങ്ങള്‍, വൈദ്യുതി, വെള്ളക്കരം, മെയിന്റനന്‍സ് കേസുകള്‍, ഒത്തുതീര്‍പ്പാക്കാവുന്ന ക്രിമിനല്‍ കേസുകള്‍ സംബന്ധിച്ച പരാതികള്‍ അദാലത്തില്‍ പൊതുജനങ്ങള്‍ക്ക് നേരിട്ട് നല്‍കാം.

വിവിധ കോടതികളില്‍ നിലവിലുള്ള ഒത്തുതീര്‍പ്പാക്കാവുന്ന ക്രിമിനല്‍ കേസുകള്‍, ചെക്ക് കേസ്, മോട്ടോര്‍ വാഹന നഷ്ടപരിഹാര കേസുകള്‍, ലേബര്‍ കോടതി- കുടുംബ കോടതിയിലുള്ള വിവാഹമോചന കേസുകള്‍, ഭൂമി ഏറ്റെടുക്കല്‍, സര്‍വീസ് സംബന്ധിച്ച് സിവില്‍ കോടതികള്‍ നിലവിലുള്ള കേസുകളും അദാലത്തില്‍ ഒത്തുതീര്‍പ്പാക്കാം. അദാലത്തിലേക്കുള്ള പുതിയ പരാതികള്‍ നവംബര്‍ 25 വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ഓഫീസുകളിലും ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയിലും ലഭിക്കും. ഫോണ്‍: 04936 207800. കൂടുതല്‍ വിവരങ്ങള്‍ക്ക് താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ഓഫീസുകളിലോ 8281668101 (മാനന്തവാടി), 8304882641 (സുല്‍ത്താന്‍ ബത്തേരി), 9995167835 (വൈത്തിരി) ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയിലോ (04936 207800) ബന്ധപ്പെടാം.

റേഷന്‍ കാര്‍ഡുകള്‍ തരംമാറ്റാന്‍ അവസരം

പൊതുവിഭാഗം റേഷന്‍ കാര്‍ഡുകളില്‍ അര്‍ഹരായ കുടുംബങ്ങളെ മുന്‍ഗണനാ വിഭാഗത്തിലേക്ക് (പിഎച്ച്എച്ച്) തരം മാറ്റാന്‍ നവംബര്‍ 17 മുതല്‍ ഡിസംബര്‍ 16 വരെ അപേക്ഷ നല്‍കാമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ആവശ്യമായ രേഖകളുമായി അക്ഷയ കേന്ദ്രങ്ങളിലോ, സിഎസ്സി സേവനങ്ങളിലൂടെയോ അപേക്ഷ നല്‍കാം. ഫോണ്‍: 04936 255222 (വൈത്തിരി), 04936 220213 (സുല്‍ത്താന്‍ ബത്തേരി), 04935 240252

ദര്‍ഘാസ് ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പിന് കീഴിലെ മാനന്തവാടി ശിശു വികസന ഓഫീസ് ആവശ്യത്തിന് വാഹനം വാടകക്ക് നല്‍കാന്‍ താത്പര്യമുള്ളവരില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ നവംബര്‍ 27 ഉച്ചയ്ക്ക് രണ്ട് വരെ മാനന്തവാടി ശിശു വികസന പദ്ധതി ഓഫീസറുടെ ഓഫീസ്, തലശ്ശേരി റോഡ്, മാനന്തവാടി പി.ഒ 670645 വിലാസത്തില്‍ നല്‍കണം. ഫോണ്‍: 04935 240324, 8086311616

ബാവലി തടി ഡിപ്പോയില്‍ ഇ-ലേലം

വനം വകുപ്പിന്റെ ബാവലി ഡിപ്പോയില്‍ എത്തിച്ച വിവിധ ക്ലാസ്സുകളിലുള്ള തേക്ക് തടികള്‍ നവംബര്‍ 18 ന് ഓണ്‍ലൈനായി വില്‍പ്പന നടത്തുന്നു. ഇ-ലേലത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ www.mstcecommerce.com ല്‍ രജിസ്റ്റര്‍ ചെയ്യണം. ആവശ്യക്കാര്‍ക്ക് ഡിപ്പോയില്‍ നിന്നും സൗജന്യമായി രജിസ്ട്രേഷന്‍ ചെയ്ത് നല്‍കും. ഫോണ്‍: 8848048470, 9847261598

മരങ്ങള്‍ ലേലം ചെയ്യുന്നു

ബാണാസുര സാഗര്‍ ജലസേചന പദ്ധതിക്ക് കീഴില്‍ കുറുമ്പാല ഭാഗത്തെ ജലവിതരണ കനാല്‍ നിര്‍മാണ സ്ഥലത്തുള്ള മരങ്ങള്‍ നവംബര്‍ 18 രാവിലെ 11 ന് ജലസേചന വകുപ്പ് ഓഫീസ് പരിസരത്ത് ലേലം ചെയ്യും. ഫോണ്‍: 04936 292205, 8943902890

മരം ലേലം

കല്‍പ്പറ്റ ഏല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നിര്‍മ്മിക്കുന്ന ടൗണ്‍ഷിപ്പില്‍ വൈദ്യുതി ടവറിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ക്ക് തടസമായ 20 മരങ്ങള്‍ ലേലം ചെയ്യുന്നു. താത്പര്യമുള്ളവര്‍ നവംബര്‍ 14 ന് രാവിലെ 11 ന് കല്‍പ്പറ്റ വില്ലേജ് ഓഫീസ് പരിസരത്ത് നടക്കുന്ന പൊതുലേലത്തില്‍ പങ്കെടുക്കണം. ഫോണ്‍: 04936 202251

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *