ജില്ലാ വാര്‍ഷിക കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു
മാനന്തവാടി: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അസംഘടിത തൊഴിലാളികള്‍ക്ക് നല്‍കുന്ന മുഴുവന്‍ ആനുകൂല്യങ്ങളും വിവാഹ ഏജന്റുമാര്‍ക്കും ഏജന്‍സികള്‍ക്കും ലഭ്യമാക്കണമെന്ന് കേരള സ്റ്റേറ്റ് മാര്യേജ് ബ്യൂറോ ആന്‍ഡ് ഏജന്റ്സ് ജില്ലാ വാര്‍ഷിക കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന്‍ ഓഫീസ് ഹാളില്‍ സംസ്ഥാന സെക്രട്ടറി കെ.എം. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സി.ആര്‍. വിജയന്‍ അധ്യക്ഷനായി. കോഴിക്കോട് ജില്ലാ പ്രസിഡന്റ് കെ.എം. ശിവദാസന്‍, വി.കെ. സരള, വി. ആലി എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികളായി സി.ആര്‍. വിജയന്‍(പ്രസിഡന്റ്), വി. ആലി(വൈസ് പ്രസിഡന്റ്), കെ. സദാനന്ദന്‍(സെക്രട്ടറി), വി.കെ. സരള(ജോയിന്റ് സെക്രട്ടറി), കെ.പി. അഞ്ജലി(ട്രഷറര്‍)എന്നിവരെ തെരഞ്ഞെടുത്തു. കെ. സദാനന്ദന്‍ സ്വാഗതവും കെ.പി. അഞ്ജലി നന്ദിയും പറഞ്ഞു.





Leave a Reply