May 3, 2026

വയനാട് പക്ഷി മേള: വിളംബര ജാഥ നടത്തി

0
site-psd-258
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: ഹ്യൂം സെന്റര്‍ ഫോര്‍ എക്കോളജി ആന്‍ഡ് വൈല്‍ഡ്ലൈഫ് ബയോളജി 14,15,16 തീയതികളില്‍ പുളിയാര്‍മലയില്‍ നടത്തുന്ന പക്ഷി മേള വിളംബരം ചെയ്ത് കല്‍പ്പറ്റയില്‍ ജാഥ നടത്തി.ഇന്നലെ രാത്രിയോടെ പുതിയ സ്റ്റാന്‍ഡില്‍ ആരംഭിച്ച് പുളിയാര്‍മലയിലെ ഹ്യൂം സെന്റര്‍ വളപ്പില്‍ സമാപിച്ച ജാഥയില്‍ നിരവധി കുട്ടികളടക്കം പ്രകൃതി സ്നേഹികള്‍ അണിനിരന്നു. പക്ഷികളെന്നു തോന്നിക്കുംവിധം വേഷം അണിഞ്ഞും കിളികളുടെ ശബ്ദും പുറപ്പെടുവിച്ചുമാണ് ഇവരില്‍ പലരും ജാഥയുടെ ഭാഗമായത്. വിഖ്യാത പക്ഷി ശാസ്ത്രജ്ഞനായിരുന്ന ഡോ.സാലിം അലിയുടെ ജന്‍മ വാര്‍ഷിക ദിനത്തിലായിരുന്നു വിളംബരജാഥയെന്നതും പ്രത്യേകതയായി.

മേള ജനറല്‍ കണ്‍വീനര്‍ ഇ.പി. അഹമ്മദ് സഹീദ്, കണ്‍വീനര്‍ ഹൃദ്യ രേവതി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മേള വിളംബരം ചെയ്ത് വ്യാഴാഴ്ചയും ജാഥ ഉണ്ടാകും. സന്ധ്യയോടെ മുണ്ടേരിയില്‍ആരംഭിക്കുന്ന ജാഥ പുളിയാര്‍മലയില്‍ സമാപിക്കും.
കാട്ടുനായ്ക്ക ഭാഷയിലെ ‘ഹെക്കി ബണക്കു’ എന്ന് പേരിട്ട മേളയുടെ ഉദ്ഘാടനം 14ന് രാവിലെ 9.30ന് മന്ത്രി ഒ.ആര്‍. കേളു നിര്‍വഹിക്കും. വനം-വന്യജീവി സംരക്ഷണ വകുപ്പ് മേധാവി ഡോ.പ്രമോദ് ജി. കൃഷ്ണന്‍ മുഖ്യാതിഥിയാകും. സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ ഡോ.എന്‍. അനില്‍കുമാര്‍ പ്രഭാഷണം നടത്തും.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *