April 30, 2026

വര്‍ണ്ണാഭമായി ശിശുദിനാഘോഷം സംഘടിപ്പിച്ചു

0
IMG_20251114_185018
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ :ജില്ലാ ഭരണകൂടം, ശിശുക്ഷേമ സമിതി, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജില്ലയില്‍ ശിശു ദിനാഘോഷം വര്‍ണ്ണാഭമായി സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികള്‍ ബലൂണും കൊടി തോരണങ്ങളുമായി ചെണ്ടമേളത്തിന്റെ അകമ്പടിയോടെയാണ് ശിശുദിന റാലിക്ക് അണിനിരന്നത്. കളക്ടറേറ്റ് പരിസരത്ത് നിന്ന് ആരംഭിച്ച റാലി തദ്ദേശസ്വയം ഭരണ വകുപ്പ്ജോയിന്റ് ഡയറക്ടര്‍ കെ.കെ വിമല്‍ രാജ് ഫ്‌ളാഗ് ഓഫ് ചെയ്തു. കല്‍പ്പറ്റ എസ്.കെ.എം.ജെ ജൂബിലി ഹാളില്‍ നടന്ന ശിശുദിനാഘോഷ പരിപാടികള്‍ കുട്ടികളുടെ ചാച്ചാജി തന്വംഗി സുഹാന ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ പ്രസിഡന്റ് മുഹമ്മദ് അമിന്‍ഷ അധ്യക്ഷനായ പരിപാടിയില്‍ 2025-2026 വര്‍ഷത്തെ ശിശുദിന സ്റ്റാമ്പ് ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറികെ. രാജന്‍ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ വി.എ ശശീന്ദ്രവ്യാസിന് നല്‍കി പ്രകാശനം ചെയ്തു. ശിശു ദിന സ്റ്റാമ്പ് രൂപകല്പന മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ഫാറൂഖ് ഗവ ഗണപത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി വി.കെ വൈഗയാണ് സ്റ്റാമ്പ് രൂപകല്പന ചെയ്തത്. വര്‍ണ്ണോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഉപന്യാസ രചന, കഥാ – കവിതാരചന, പ്രസംഗം മത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. പരിപാടിയില്‍ കുട്ടികളുടെ സ്പീക്കര്‍ നിവേദ് ക്രിസ്റ്റി ജെയ്‌സണ്‍, എഡ്വിന്‍ ജോഹാന്‍ ദീപു,പി.മീവല്‍ റോസ്, പി.എസ് ഫായ്ഹ, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ കാര്‍ത്തിക അന്നാ തോമസ്, ജില്ലാ വനിതാ- ശിശു സംരക്ഷണ ഓഫീസര്‍ കെ.ആര്‍ ബിന്ദു ഭായ്, ജില്ലാ ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റ് ശാരദാ സജീവന്‍, ജോയിന്റ് സെക്രട്ടറി സി.കെ ഷംസുദീന്‍, ട്രഷറര്‍ കെ. സത്യന്‍, നിര്‍വാഹക സമിതി അംഗങ്ങളായ പി.ആര്‍ ഗിരിനാഥന്‍,എം. ബഷീര്‍, പി.ഗീത, സി. ജയരാജന്‍ എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *