ജില്ലാ പ്രാരംഭ ഇടപെടല്‍ കേന്ദ്രത്തില്‍ ശിശുദിനം ആഘോഷിച്ചു
കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പ്രാരംഭ ഇടപെടല്‍ കേന്ദ്രത്തില്‍ (ഡിഇഐസി) ശിശുദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. ശിശുദിനാഘോഷ പരിപാടികള്‍ അസിസ്റ്റന്റ് കളക്ടര്‍ പി.പി അര്‍ച്ചന ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രാരംഭ ഇടപെടല്‍ കേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്ത 50 കുട്ടികളും രക്ഷിതാക്കളും പരിപാടിയില്‍ പങ്കെടുത്തു. കുട്ടികള്‍ വൈവിധ്യമാര്‍ന്ന കലാ പരിപാടികള്‍ അവതരിപ്പിച്ചു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സൈതലവി അധ്യക്ഷയായ പരിപാടിയില്‍ ജില്ലാ സര്‍വൈലന്‍സ് ഓഫിസര്‍ ഇന്‍ ചാര്‍ജ് ഡോ. ആര്യ, എച്ച്.ഡബ്ല്യൂ.സി ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. കുഞ്ഞിക്കണ്ണന്‍, ജനറല്‍ ആശുപത്രി ആര്‍.എം.ഒ ഡോ. ശുഭ, ഡി.ഇ.ഐ.സി മാനേജര്‍ എബി സ്‌കറിയ, മെഡിക്കല്‍ ഓഫിസര്‍ കെ.പി അനീഷ എന്നിവര്‍ സംസാരിച്ചു.





Leave a Reply