May 23, 2026

ജില്ലയിലെ റേഷന്‍ കടകളും മറ്റ് സ്ഥാപനങ്ങളും സന്ദര്‍ശിച്ച് സംസ്ഥാന ഭക്ഷ്യ കമ്മിഷന്‍

0
site-psd-300
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ:സംസ്ഥാന ഭക്ഷ്യ കമ്മിഷന്‍ ജില്ലയിലെ വിവിധ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് വകുപ്പുകളുടെ പദ്ധതി നിര്‍വഹണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ഭക്ഷ്യ കമ്മിഷന്‍ അംഗം വി. രമേശന്റെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം. വൈത്തിരി, ബത്തേരി താലൂക്കുകളിലെ റേഷന്‍ കടകളിലും മീനങ്ങാടി ഗ്രാമപഞ്ചായത്തിനു കീഴില്‍ കാക്കവയലില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടിയിലും കമ്മിഷന്‍ സന്ദര്‍ശനം നടത്തി. കുട്ടികള്‍ക്ക് പുതിയ മെനു പ്രകാരം ഭക്ഷ്യധാന്യങ്ങള്‍ നല്‍കുന്നുണ്ടെന്ന് പരിശോധിച്ച് ഉറപ്പുവരുത്തി.

മീനങ്ങാടി ഗവ ഹൈസ്‌കൂളില്‍ സ്‌കൂളില്‍ വിതരണം ചെയ്യുന്ന ഉച്ചഭക്ഷണം നിരീക്ഷിക്കുകയും വിദ്യാര്‍ഥികളില്‍ നിന്നു പുതിയ മെനു പ്രകാരമുള്ള ഉച്ചഭക്ഷണം സംബന്ധിച്ചുള്ള വിവരങ്ങള്‍ അദ്ദേഹം ചോദിച്ചറിയുകയും ചെയ്തു. സ്‌കൂളിലെ അടുക്കള സൗകര്യങ്ങള്‍ മികച്ച നിലവാരത്തിലുള്ളതാണെന്നും ഉച്ചഭക്ഷണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുമെന്നും കമ്മിഷന്‍ അംഗം വി രമേശന്‍ പറഞ്ഞു.

സപ്ലൈകോയുടെ കീഴില്‍ കൊളഗപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന എന്‍.എഫ്.എസ്.എ ഗോഡൗണിലും ഭക്ഷ്യ കമ്മിഷന്‍ സന്ദര്‍ശനം നടത്തി. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഗോഡൗണിലെ ജീവനക്കാരെ കമ്മിഷന്‍ അംഗം അഭിനന്ദിച്ചു. അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലെ തോമാട്ടുചാലില്‍ പ്രവര്‍ത്തിക്കുന്ന മൈത്രി അമൃതം മിക്‌സ് നിര്‍മാണ കേന്ദ്രവും സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ജില്ലാ സപ്ലൈ ഓഫിസര്‍ ജയിംസ് പീറ്റര്‍, ഐ.സി.ഡി.എസ് ജില്ലാ പ്രോഗ്രാം ഓഫിസര്‍ എന്‍.ജി ഗീത, വൈത്തിരി എന്‍.എം.ഒ സിബി ജോണ്‍, താലൂക്ക് സപ്ലൈ ഓഫിസര്‍ വി.ജെ ജോസഫ് എന്നിവര്‍ സന്ദര്‍ശനത്തില്‍ കമ്മിഷനെ അനുഗമിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *