August 25, 2026

വിമുക്തി മിഷന്‍ സെമിനാര്‍ സംഘടിപ്പിച്ചു

0
site-psd-299
By ന്യൂസ് വയനാട് ബ്യൂറോ

 

ബത്തേരി : കേരള വനം വകുപ്പ്, വയനാട് വന്യജീവി സങ്കേതം, വയനാട് എക്‌സൈസ് വിമുക്തി മിഷന്‍, വി.ഡി.വി.കെ ബത്തേരി മുതലായവയുടെ സംയുക്ത സഹകരണത്തോടെ നടത്തുന്ന ജന്‍ ജാതീയ ഗൗരവ് ദിവസ് ആഘോഷം മാളപ്പാടി ഉന്നതിയില്‍ സംഘടിപ്പിച്ചു.എക്‌സൈസ് വിമുക്തി മിഷന്‍ വയനാട് ജില്ല കോര്‍ഡിനേറ്റര്‍ എന്‍.സി.സജിത്ത്കുമാര്‍ അച്ചൂരാനം”കരുതലോടെ, കരുത്തുറ്റ തലമുറ”ലഹരി വിരുദ്ധ ബോധവല്‍ക്കരണ സെമിനാര്‍ നയിക്കുകയും ”ലഹരിക്കെതിരെ ഒറ്റക്കെട്ടായി അണിനിരക്കാനും, തെഴിലിലൂടെ സ്വയം പര്യാപ്തരാവാനും ആഹ്വാനം ചെയ്തു. ഉദ്ഘാടനം വയനാട് വൈല്‍ഡ് ലൈഫ് സാങ്ക്ച്വറി എസ്.എസ്.മിനി മോള്‍ നിര്‍വഹിച്ചു. കുപ്പാടി ഫോറസ്റ്റ് സ്റ്റേഷനിലെ കിരണ്‍ ഐ.വി ബിര്‍സ മുണ്ട അനുസ്മരണ ക്ലാസ് നയിച്ചു.

ചടങ്ങിന് എസ്.എഫ്.ഒ എഫ്.ഡി.എ.ബാബു.ഒ.എ സ്വാഗതം ആശംസിച്ചു.ബത്തേരി വി.ഡി.വി.കെ സെക്രട്ടറി എസ്.എഫ്.ഒ.ബിനേഷ് പി.എം, വൈല്‍ഡ് ലൈഫ് അസിസ്റ്റന്റ് രാഹുല്‍ മുതലായവര്‍ ആശംസകളര്‍പ്പിച്ചു.ബി.എഫ്.ഒ. മാളപ്പാടി ഇ.ഡി.സി സെക്രട്ടറി ഷാഹുല്‍ ഹമീദ് നന്ദി പ്രകാശനം നടത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *