April 28, 2026

55 മത് സംസ്ഥാന പുരുഷ വനിതാ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന് തുടക്കം

0
site-psd-307
By ന്യൂസ് വയനാട് ബ്യൂറോ

55 മത് സംസ്ഥാന പുരുഷ വനിതാ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന് ചുള്ളിയോട് ഗാന്ധി സ്മാരക ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ തുടക്കമായി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷംസാദ് മരക്കാറാണ് ഉദ്ഘാടനം ചെയ്തത്.ചുള്ളിയോട് ഗാന്ധി സ്മാരക ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഇന്നലെ വൈകിട്ടാണ് സംസ്ഥാന പുരുഷ വനിത വോളിബോള്‍ മത്സരങ്ങള്‍ക്ക് തുടക്കം കുറിച്ചത്.ഇന്നത്തെ മത്സരം വനിതാ വിഭാഗം എറണാകുളം തൃശ്ശൂര്‍ ടീമുകള്‍ തമ്മിലാണ് പുരുഷ വിഭാഗം തിരുവനന്തപുരം മലപ്പുറവും പത്തനംതിട്ട കോഴിക്കോട് ടീമുകള്‍ തമ്മിലുമാണ്.

ദിവസേന മൂന്നു മത്സരങ്ങളാണ് നടക്കുന്നത് ആദ്യദിനത്തിലെ ആദ്യ മത്സരം നടന്നത് പാലക്കാട് കോട്ടയം വനിത ടീമുകള്‍ തമ്മിലായിരുന്നു വനിതാ മത്സരത്തില്‍ പാലക്കാട് വിജയികളായി ആദ്യദിനത്തിലെ രണ്ടാം മത്സരത്തില്‍ കൊല്ലം വയനാട് ടീമുകള്‍ തമ്മിലായിരുന്നു ഇവരില്‍ ആതിഥേയരായ വയനാടാണ് വിജയിച്ചത് ആദ്യദിനത്തിലെ അവസാന മത്സരം നടന്നത് ഇടുക്കി ആലപ്പുഴ ടീമുകള്‍ തമ്മിലായിരുന്നു ഇടുക്കി ടീം വിജയിച്ചു.

 

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *