June 19, 2026

എംഡിഎംഎയുമായി പിടിയില്‍

0
site-psd-348
By ന്യൂസ് വയനാട് ബ്യൂറോ

 

അമ്പലവയല്‍ : ബത്തേരി കൈപ്പഞ്ചേരി ചെമ്പകശ്ശേരി വീട്ടില്‍ ജിഷ്ണു ശശികുമാര്‍(30)നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും അമ്പലവയല്‍ പോലീസും ചേര്‍ന്ന് പിടികൂടിയത്. ഇന്നലെ ഉച്ചയോടെ രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഗോവിന്ദ മൂലയില്‍ വച്ച് ഇയാള്‍ പിടിയിലായത്. ഇയാള്‍ ധരിച്ചിരുന്ന പാന്റിന്റെ പോക്കറ്റില്‍ നിന്നാണ് 6 ട്രാന്‍സ്പരന്റ് സിപ് ലോക്ക് കവറുകളിലായി 8.95 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്. സബ് ഇന്‍സ്പെക്ടര്‍ ഷറഫുദ്ധീന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *