ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ വയനാട് ജില്ലാ സമ്മേളനം സമാപിച്ചു
പനമരം: ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ 41-ാമത് വയനാട് ജില്ലാ സമ്മേളനം പനമരം സെന്റ് ജൂഡ്സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടന്നു. പൊതുസമ്മേളനം മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബിനോജ് എം.മാത്യു അധ്യക്ഷനായി. പ്രതിനിധി സമ്മേളനം എകെപിഎ സംസ്ഥാന പ്രസിഡന്റ് എ.സി ജോണ്‍സണ്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് 2025-26 വര്‍ഷത്തെ ഭാരവാഹി തെരഞ്ഞെടുപ്പ് നടന്നു. പ്രശാന്ത് എം പ്രസിഡന്റ്‌റ് ആയും, ഷോബിന്‍ സി ജോണിയെ സെക്രട്ടറിയായും, വി.രാജുവിനെ ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.സംസ്ഥാന സെക്രട്ടറി ഹരീഷ് പാലക്കുന്ന്,ജില്ലാ നിരീക്ഷകന്‍ രജീഷ് പി ടി കെഎന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.





Leave a Reply