ശ്രീ അയ്യപ്പൻ വിളക്ക് മഹോത്സവം നവംബർ 29 ന്
മാനന്തവാടി: മാനന്തവാടി താലൂക്ക് അയ്യപ്പൻ വിളക്ക് മഹോത്സവം നവംബർ 29 ന് അഗ്രഹാരം ശ്രീ ശിവ ഭഗവതി ക്ഷേത്രതിരുസന്നിധിയിൽ വെച്ച് ഭക്തിനിർഭരമായ ചടങ്ങുകളോടെ നടക്കുമെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു. നവംബർ 28 ന് രാവിലെ 10 മണിക്ക് എൻ.കെ. മന്മഥൻ കാൽനാട്ട് കർമ്മം നിർവ്വഹിക്കും. 29 ന് രാവിലെ 6 മണിക്ക് ഗണപതി ഹോമം, കുടിയിരുത്തൽ, അന്നദാനം, വൈകുന്നേരം 6 മണിക്ക് എരുമത്തെരുവ് ശ്രീ കാഞ്ചി കാമാക്ഷി അമ്മൻ ക്ഷേത്രത്തിലേക്ക് പാലകൊമ്പ് എഴുന്നള്ളത്ത്, ദീപാരാധന, ഭജന, അന്നദാനം, അപ്പം വാരൽ, തായംബക അത്താഴപൂജ, ശാസ്താംപാട്ട്,പേട്ട വിളി, പാൽക്കിണ്ടി എഴുന്നള്ളത്ത്, പൊലിപ്പാട്ട്, തിരിയുഴിച്ചൽ, പാൽക്കിണ്ടിയാട്ടം, കനലാട്ടം, ഗുരുതിയോടെ സമാപനം കുറിക്കും.
വാർത്താ സമ്മേളനത്തിൽ
.സന്തോഷ് ജി നായർ,
പുനത്തിൽ കൃഷ്ണൻ,
സതീശൻ അഗ്രഹാരം,
വിനോദ് ഇ.എസ് എന്നിവർ പങ്കെടുത്തു





Leave a Reply