യു ഡി എഫ് പടിഞ്ഞാറത്തറയിൽ വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു
പടിഞ്ഞാറത്തറ: യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പടിഞ്ഞാറത്തറ പഞ്ചായത്തിൽ വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു. കുപ്പാടിത്തറ ബ്ലോക്ക് ഡിവിഷൻ ജാഥ പതിനാറാം മൈലിൽ എ ഐ സി സി അംഗം എൻ ഡി അപ്പച്ചൻ ഉദ്ഘാടനം ചെയ്തു .വാർഡ് തെരഞ്ഞടുപ്പ് ചെയർമാൻ ബേബി പതുപ്പള്ളി അധ്യക്ഷത വഹിച്ചു. യു ഡി എഫ് നേതാക്കളായ എം.എം മുഹമ്മദ് ബഷീർ ,പി കെ വർഗീസ്, ജോണി നന്നാട്ട് ,എൻ പി ഷംസുദ്ദീൻ,
സി.ഹാരിസ്, എം.വി ജോൺ, ജി. ആലി ,എം .പി ഗോപി
മുഹമ്മദ് ബഷീർ ഈന്തൻ, എം.പി ചെറിയാൻ മാസ്റ്റർ
ഷമീർ കാഞ്ഞായി ,ഇബ്രാഹിം പള്ളിയിൽ, ജോൺ ബേബി പ്രസംഗിച്ചു.
ഗ്രാമ, ബ്ലോക്ക് ,ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികളായ കെ.കെ അസ്മ, നജ്മത്ത് പാറ, ബുഷ്റ വൈശ്യൻ, കമല രാമൻ എന്നിവർക്ക് പ്രവർത്തകർ ഹാരാർപ്പണം നടത്തി.





Leave a Reply