June 19, 2026

റോഹന്‍ മാത്യുവിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് അച്ചീവര്‍ ബഹുമതി

0
site-psd-522
By ന്യൂസ് വയനാട് ബ്യൂറോ

 

മേപ്പാടി കോട്ടവയല്‍ സ്വദേശിയും ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജിലെ വെര്‍ച്വല്‍ മീഡിയ കോര്‍ഡിനേറ്ററുമായ റോഹന്‍ മാത്യുവിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് അച്ചീവര്‍ ബഹുമതി.

20232025 കാലയളവില്‍ അഡോബ്, ഗൂഗിള്‍, സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാല, ഇംപീരിയല്‍ കോളജ് ലണ്ടന്‍, കാള്‍ ആര്‍ട്‌സ് എന്നിവയുള്‍പ്പെടെയുള്ള പ്രമുഖ അന്താരാഷ്ട്ര സ്ഥാപനങ്ങളില്‍ നിന്ന് ഗ്രാഫിക് ഡിസൈന്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ക്രിയേറ്റീവ് ടെക്‌നോളജി തുടങ്ങിയ മേഖലകളില്‍ 52 അന്താരാഷ്ട്ര സെര്‍ടിഫിക്കറ്റുകള്‍ ലഭിച്ചതിലൂടെയാണ് ഈ അംഗീകാരം നേടിയത്.

ചുങ്കത്തില്‍ മാത്യൂ ജോര്‍ജിന്റെയും എല്‍സി മാത്യുവിന്റെയും മകനാണ്. ഭാര്യ ടിന വി ഐ. ഏകമകന്‍ അലക്‌സ് റോഹന്‍.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *