സത്യപ്രതിജ്ഞ ലംഘംനം നടത്തിയ കൗണ്‍സിലറെ അയോഗ്യയാക്കണം
മാനന്തവാടി:സ്വജനപക്ഷപാതിത്വവും സത്യപ്രതിജ്ഞാലംഘനവും നടത്തിയ മാനന്തവാടി നഗരസഭ ചെറ്റപ്പാലം ഡിവിഷന്‍ കൗണ്‍സിലര്‍ സിനി ബാബുവിനെ അയോഗ്യയാക്കണമെന്ന് വള്ളിയൂര്‍ക്കാവ് റോഡില്‍ പുത്തന്‍പുര റോഷന്‍ രവീന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവിശ്യപ്പെട്ടു.2024-2025 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൈത്രി നഗര്‍ മറ്റ മന റോഡ് ആറ് ലക്ഷം രൂപ മുടക്കി കോണ്‍ഗ്രീറ്റ് ചെയ്തിരിക്കുകയാണ്.നിലവിലെ കൗണ്‍സിലര്‍മറ്റൊരു ഡിവിഷനില്‍ മത്സരിക്കുന്നുണ്ട്. ഇവരെ മത്സരത്തില്‍ നിന്ന് വിലക്കണമെന്നാവിശ്യപ്പെട്ട് വരണാധികാരിക്കും ജില്ലാ വരണാധികാരിക്കും പരാതി നല്‍കിയതായും റോഷന്‍ പറഞ്ഞു.
ഈ റോഡിന്റെ എകഗുണഭോക്താവ് കൗണ്‍സിലറും കുടുംബവും മാത്രമാണ്.പ്രസ്തുതുത റോഡ് വയലില്‍ ചെന്ന് അവസാനിക്കുകയാണ് ചെയ്യുന്നത്.തനിക്ക് തൊണ്ണൂറ്റി നാല് വയസുള്ള മുത്തശിയുണ്ട് അവരെ സഹായിക്കാന്‍ റോഡിനായി കൗണ്‍സിലറെ സമീപിച്ചപ്പോള്‍ മാനദണ്ഡപ്രകാരം മറ്റൊരു റോഡുമായി ബന്ധപ്പെടുന്നുണ്ടെങ്കില്‍ മാത്രമേ റോഡ് അനുവദിക്കാനാകൂ എന്നാണ് കൗണ്‍സിലര്‍ മറുപടി നല്‍കിയത്.ഈ മാനദണ്ഡം കാറ്റില്‍ പറത്തിയാണ് ഇപ്പോള്‍ റോഡ് നിര്‍മ്മിച്ചിരിക്കുന്നത്. ഡിവിഷനിലെ പല റോഡുകളുടെ നിര്‍മ്മാണം പാതിവഴിയില്‍ ഉപേക്ഷിച്ചിരിക്കുകയാണ്.





Leave a Reply