May 23, 2026

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് പാലിയേറ്റീവ് കൂട്ടായ്മയുടെ യാത്രയയപ്പ്

0
site-psd-532
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി ആരോഗ്യരംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തി, പാലിയേറ്റീവ് രംഗങ്ങളിലടക്കം പ്രത്യേക പരിഗണന നല്‍കിയ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ മോഹന്‍ദാസ് സര്‍വീസില്‍ നിന്നും വിരമിക്കുകയാണ്. പെയിന്‍ & പാലിയേറ്റീവ് വളണ്ടിയേഴ്‌സ് ജില്ലാ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഡോ മോഹന്‍ദാസിന് ഹൃദ്യമായ യാത്രയയപ്പ് നല്‍കി. പ്രസിഡണ്ട് അസൈനാര്‍ പനമരം ഉപഹാര സമര്‍പ്പണം നടത്തി. ട്രഷറര്‍ ഷമീം പാറക്കണ്ടി അധ്യക്ഷനായി.

ഡെപ്യൂട്ടി ഡിഎംഒ മാരായ ഡോ. ദിനീഷ്, ഡോ. ആന്‍സി മേരി, ജില്ലാ കോഡിനേഷന്‍ കമ്മിറ്റി ഭാരവാഹികളായ ശ്രീകുമാരി, ജമീല, ഉമ്മു സല്‍മ, സലീം, ഇസഹാക്, വൈസ് പ്രസിഡണ്ട് നാസര്‍ പുല്‍പ്പള്ളി, സെക്രട്ടറി ജറീഷ് മാനന്തവാടി തുടങ്ങിയവര്‍ സംബന്ധിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *