August 25, 2026

മാനന്തവാടി നഗരസഭ: യു.ഡി.എഫ്. വിമത സ്ഥാനാർത്ഥികളെയും പിന്തുണച്ചവരെയും കോൺഗ്രസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു

0
IMG_20251201_181540
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ പാർട്ടി തീരുമാനത്തിന് വിരുദ്ധമായി സ്വതന്ത്ര സ്ഥാനാർത്ഥികളായി മത്സരിക്കുകയും, അവർക്ക് പിന്തുണ നൽകുകയും ചെയ്തവരെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തതായി ഡി.സി.സി. നേതൃത്വം അറിയിച്ചു. മാനന്തവാടി മുനിസിപ്പാലിറ്റിയിലെ 9, 10 വാർഡുകളിലാണ് സംഘടനാ വിരുദ്ധ പ്രവർത്തനം നടന്നത്.

 

പാർട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ച യു.ഡി.എഫ്. സ്ഥാനാർത്ഥികൾക്കെതിരെ മത്സരിച്ച വിമത സ്ഥാനാർത്ഥി അഡ്വ. ഗ്ലാഡിസ് ചെറിയാനെയും നൗഷാദ് പുത്തൻതറയെയും ഇവരെ പിന്തുണച്ച പ്രാദേശിക നേതാക്കളായ തുണ്ടത്തിൽ വിജയൻ,

നിസാം ചില്ലു എന്നിവരെയാണ് അച്ചടക്ക ലംഘനത്തിന്റെ പേരിൽ സസ്‌പെൻഡ് ചെയ്തത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *