November 11, 2026

മീനങ്ങാടി കത്തീഡ്രൽ പെരുന്നാൾമെഡിക്കല്‍ ക്യാമ്പ് നടത്തി

0
IMG-20251203-WA0069
Merin S
By ന്യൂസ് വയനാട് ബ്യൂറോ

മീനങ്ങാടി സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ പെരുന്നാളിനോടനുബന്ധിച്ച് കത്തീഡ്രലിന്റെയും സുല്‍ത്താന്‍ ബത്തേരി വിനായ ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി. അഭിവന്ദ്യ ഇടവക മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മോര്‍ സ്‌തേഫാനോസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വിനായക ആശുപത്രി ചീഫ് ഡോ.മധുസൂദനന്‍ , ഓര്‍ത്തോ വിഭാഗം ഡോ.നിധിന്‍, ജനറല്‍ മെഡിസിന്‍ ഡോ. സത്യനാഥന്‍, ഡോ.സഞ്ജു , ഗൈനക്കോളജി ഡോ.അഷ്മിറ എന്നിവര്‍ ക്യാമ്പില്‍ സേവനം അനുഷ്ഠിച്ചു കൂടാതെ വിനായക ഹോസ്പിറ്റല്‍ സ്റ്റാഫ്, നേഴ്‌സിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ ക്യാമ്പില്‍ രോഗികള്‍ക്ക് വിവിധ സേവനങ്ങള്‍ നല്‍കി. കത്തീഡ്രല്‍ വികാരി ഫാദര്‍ ബിജുമോന്‍ കര്‍ളോട്ടുകുന്നേല്‍, സഹവികാരിമാരായ ഫാദര്‍ റെജിപോള്‍ ചവര്‍പ്പനാല്‍, ഫാദര്‍ സോജന്‍ വാണാക്കുടി, ഫാദര്‍ എല്‍ദോ ജോണി ലീലാഭവനം, ട്രസ്റ്റി തോമസ് ടി.കെ, ജോ.ട്രസ്റ്റി, ജിതിന്‍ ജോണി, സെക്രട്ടറി സാബു വി.എം, മാനേജിംഗ് കമ്മറ്റിയംഗങ്ങള്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *