പോലീസുകാരനെ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി
വെള്ളമുണ്ട: പനമരം പോലീസ് സ്‌റ്റേഷനിലെ സിവിൽ പോലീസ്
ഓഫീസർ ഇബ്രായികുട്ടി (35) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളമുണ്ടയിലെ പോലീസ് ഫാമിലി ക്വാർട്ടേഴ്സിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് ഇദ്ധേഹത്തെ കണ്ടെത്തിയത്. എടവക കാരക്കുനി സ്വദേശിനിയാണ്. ഇന്നലെ ഇദ്ധേഹം തനിച്ചായിരുന്നു ക്വാർട്ടേഴ്‌സിലുണ്ടായിരുന്നത്. ഇന്ന് രാവിലെ ഭാര്യ വിളി ച്ചിട്ട് ഫോൺ എടുക്കാത്തതിനെ തുടർന്ന് വെള്ളമുണ്ട സ്റ്റേഷനിലുണ്ടാ യിരുന്ന പോലീസുകാർ ക്വാർട്ടേഴ്‌സിലെത്തി നോക്കിയപ്പോഴാണ് മരണ വിവരം അറിയുന്നത്. നടപടി ക്രമങ്ങൾക്ക് ശേഷം മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല.അത്തരം ചിന്തകളുളള പ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ:
1056, 04712552056





Leave a Reply