ഗുജറാത്ത് ഐക്കോണിക് ഫാഷൻ ഷോ;വയനാട്ടുകാരിക്ക് കിരീടം
മാനന്തവാടി: ഗുജറാത്തിലെ സബര്‍മതി യൂണിവേഴ്‌സിറ്റി ഹാളില്‍ ഐക്കോണിക് ഗുജറാത്ത് സംഘടിപ്പിച്ചഫാഷന്‍ ഷോയില്‍ വയനാട്ടില്‍നിന്നുള്ള ബാലികയ്ക്ക് കിഡ്‌സ് ഗുജറാത്ത് കിരീടം. എടവക വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഷൈജിത്തിന്റെയും ഫിസിയോ തെറാപ്പിസ്റ്റ് ദിവ്യയുടെയും മകള്‍ നൈക ഷൈജിത്തിന്റേതാണ് നേട്ടം. വെള്ളമുണ്ട എയുപി സ്‌കൂളില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ് നൈഗ.
ഈ വര്‍ഷം പങ്കെടുത്ത ഒമ്പത് ഫാഷന്‍ ഷോകളില്‍ അഞ്ചെണ്ണത്തില്‍ ടൈറ്റില്‍ നേടിയ നൈഗ മൂന്നെണ്ണത്തില്‍ ഫസ്റ്റ് റണ്ണര്‍ അപ്പും ഒരു സെക്കന്‍ഡ് റണ്ണറപ്പും ആയിരുന്നു. കേരളത്തിനുപുറമേ തമിഴ്‌നാട്, കര്‍ണാടക, പോണ്ടിച്ചേരി എന്നിവിടങ്ങളിലും ഫാഷന്‍ ഷോകളില്‍ കിരീടം നേടിയിട്ടുണ്ട്.
എറണാകുളത്തെ ഹിന എല്‍സ ഫാഷന്‍, ബിയാട്രിക്‌സ് മോഡലിംഗ് കമ്പനിയുടെ ഒഫീഷ്യല്‍ മോഡലാണ് നൈക. കമ്പനി സിഇഒയും മോഡലും അഭിനേത്രിയുമായ ഹിന എല്‍സയുടെ ശിഷ്യയാണ്. ഹ്രസ്വചിത്രങ്ങളിലും പരസ്യങ്ങളിലും റിലീസ് ചെയ്യാനിരിക്കുന്ന രണ്ട് സിനിമകളിലും നൈഗ അഭിനയിച്ചിട്ടുണ്ട്.





Leave a Reply