‘കളരി വീര്യം 2026’ ഏകദിന സെമിനാർ സംഘടിപ്പിച്ചു
ബത്തേരി: വയനാട് ജില്ല കളരിപ്പയറ്റ് അസോസിയേഷനും ജനമൈത്രി പോലീസും സംയുക്തമായി സംഘടിപ്പിച്ച ‘കളരി വീര്യം 2026’ ഏകദിന സെമിനാർ സുൽത്താൻ ബത്തേരി ഡി.വൈ.എസ്‌പി അബ്‌ദുൽ കരീം ഉദ്ഘാടനം ചെയ്‌തു. കേരള കളരിപ്പയറ്റ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി രാധാകൃഷ്ണൻ ഗുരുക്കൾ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ജില്ലാ കളരിപ്പയറ്റ് അസോസിയേഷൻ പ്രസിഡണ്ട് ഡോക്ടർ കെ.പി. സാജു സ്വാഗതം ആശംസിച്ച ചടങ്ങിൽ സബ് ഇൻസ്പെക്ടർ കെ.എം. സന്തോഷ് മോൻ, ജനമൈത്രി പോലീസ് അസിസ്റ്റൻ്റ് ഓഫീസറും സബ് ഇൻസ്പെക്ടറുമായ എം.കെ. ദാമോദരൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ കമറുദ്ദീൻ, ഡോക്ടർ ടി.പി.വി. സുരേന്ദ്രൻ, കുട്ടികൃഷ്‌ണൻ ഗുരുക്കൾ, പി.വി. ശിവകുമാർ ഗുരുക്കൾ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു. മാത്യു മത്തായി ആതിര, ജോബി ഗുരുക്കൾ എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ച ചടങ്ങിൽ ബാബു പ്രണവം നന്ദി രേഖപ്പെടുത്തി.





Leave a Reply