January 20, 2026
Oplus_131072

Oplus_131072

By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: വൻ പങ്കാളിത്തത്തോടെ ബത്തേരിയിൽ എൽ ഡി എഫ് റാലി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി ചരിത്രവിജയം നേടുമെന്ന് റാലിക്ക് ശേഷം നടന്ന പൊതുസമ്മേളനത്തിൽ സിപിഎം കേന്ദ്ര കമ്മറ്റി അംഗം ഇ.പി.ജയരാജന്‍ പ്രസ്താവിച്ചു.കഴിഞ്ഞ പത്ത് വര്‍ഷംകൊണ്ട് സംസ്ഥാനം വികസനകാര്യത്തില്‍ ഏറെ മുന്നിലെത്തി. യുഡിഎഫിന്റെ ഭരണ കാലത്ത് വികസന മുരടിപ്പായിരുന്നു സംസ്ഥാനത്ത്.പത്ത് വര്‍ഷം മുമ്പുണ്ടായിരുന്ന സുല്‍ത്താന്‍ ബത്തേരിയല്ല ഇന്നുള്ളത്.വൃത്തിയുടെ കാര്യത്തില്‍ രാജ്യത്ത് തന്നെ മികച്ച പ്രദേശമായി ബത്തേരി മാറി.ഇത് വെറുതെ ഉണ്ടായ വികസനമല്ല,എല്‍എഡിഎഫിന്റെ ഭരണമികവാണ്. യുഡിഎഫ് ഇവിടെ ഭരിച്ചപ്പോള്‍ എന്ത് വികസനമാണ് നടന്നതെന്നും അദ്ദേഹം ചോദിച്ചു. അടിസ്ഥാന സമൂഹത്തെ ഉയര്‍ത്തികൊണ്ടുവന്നത് ഇടതുപക്ഷ നയത്തിന്റെ ഭാഗമായാണ്.ഇടതുമുന്നണി മാനിഫെസ്‌റ്റോയില്‍ പറഞ്ഞകാര്യങ്ങളാണ് നടപ്പിലാക്കി വരുന്നത്.അത് സമ്പൂര്‍ണ്ണമായി നടപ്പാക്കുമെന്നും ഇതിന്റെ ഭാഗമായി സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോട്ടക്കുന്ന് മുതല്‍ സ്വതന്ത്രമൈതാനി വരെ നടന്ന റാലിയില്‍ വിവിധ ഡിവിഷനുകളില്‍ നിന്നുള്ള നൂറുകണക്കിനാളുകളും സ്ഥാനാര്‍ത്ഥികളും പങ്കെടുത്തു.നഗരസഭ
തെരഞ്ഞെടുപ്പ് കമ്മറ്റി ചെയര്‍മാന്‍ കെ.ജെ.ദേവസ്യ അദ്ധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ലിജോ ജോണി, എല്‍ ഡി എഫ് നേതാക്കന്മാരായ പി.എം.ജോയി, വി.വി.ബേബി, കെ.സി.റോസക്കുട്ടി, പി.ആര്‍.ജയപ്രകാശ്, ടി.കെ.രമേശ്, ബാലന്‍, എന്‍.ഒ.വര്‍ക്കി, ലക്ഷ്മണ്‍ദാസ് എന്നിവര്‍ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *